
ഡെസ്ക്ടോപ്പ് വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ആശ്വാസമായി വാട്സാപ്പിന്റെ ഡെസ്ക്ടോപ്പ് ആപ്പിൽ ഇനി വീഡിയോ കോളും വോയ്സ് കോളും ചെയ്യാം. എന്നാൽ, വാട്സാപ്പ് ഡെസ്ക്ടോപ്പ് ആപ്പിൽ ഗ്രൂപ്പ് വീഡിയോ കോൾ സൗകര്യം ലഭ്യമല്ല.

താമസിയാതെ തന്നെ ഗ്രൂപ്പ് വോയ്സ്കോൾ, ഗ്രൂപ്പ് വീഡിയോകോൾ സൗകര്യവും അവതരിപ്പിക്കും.ഈ സേവനം ഉപയോഗിക്കാൻ വാട്സാപ്പ് ഡെസ്ക്ടോപ്പ് ആപ്പ് കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യണം. സൂം, ഗൂഗിൾ മീറ്റ് ആപ്പുകൾ ഉപയോഗിക്കാതെ തന്നെ വാട്സാപ്പിലൂടെ കോൺടാക്റ്റിലുള്ളവരുമായി വീഡിയോ കോൾ ചെയ്യാൻ ഈ സൗകര്യം സഹായകമാവും.എന്നാൽ,ഡെസ്ക് ടോപ്പ് ആപ്പിന് സമാനമായ വാട്സാപ്പ് വെബ് ബ്രൗസർ പതിപ്പിൽ വീഡിയോ, വോയ്സ് കോൾ സൗകര്യം ഉണ്ടാവില്ല.