Tech
Trending

ഒക്ടോബറില്‍ ഒരു ലക്ഷം കോടി കടന്ന് ക്രഡിറ്റ് കാർഡുവഴിയുള്ള ചെലവഴിക്കൽ

ഇതാദ്യമായി ഒക്ടോബർ മാസത്തിൽ ക്രഡിറ്റ് കാർഡുവഴിയുള്ള ചെലവഴിക്കൽ ഒരു ലക്ഷം കോടി രൂപ കടന്നു.ക്രഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ചെലവിടൽ പരിശോധിച്ചാൽ കഴിഞ്ഞമാസത്തെ അപേക്ഷിച്ച് 25ശതമാനമാണ് വർധന. വർഷിക വർധന വിലയിരുത്തുകയാണെങ്കിൽ 56ശതമാവും. ആർബിഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഈകാലയളവിൽ ഇരട്ടിയിലേറെ വർധനവുണ്ടായിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്കാണ് ഏറ്റവുംകൂടുതൽ കാർഡുകൾ വിതരണംചെയ്തിട്ടുള്ളത്. ഒക്ടോബറിൽമാത്രം 2,58,285 ക്രഡിറ്റ്കാർഡുകളാണ് വിതരണം ചെയ്തത്.സെപ്റ്റംബറിലാണ് ഇതിനുമുമ്പുള്ള ഏറ്റവുംകൂടിയ തുക രേഖപ്പെടുത്തിയത്. 80,477.18 കോടി രൂപ. ഓഗസ്റ്റിലാകട്ടെ 77,981 രൂപയുമായിരുന്നു ഇത്. കോവിഡിനുമുമ്പ് 2020 ജനുവരിയിലും ഫെബ്രുവരിയിലും യഥാക്രമം 67,402.25 കോടിയും 62,902.93 കോടിയുമായിരുന്നു ക്രഡിറ്റ് കാർഡുവഴി ചെലവഴിച്ചത്.

Related Articles

Back to top button