Tech
Trending

സൈബർ സുരക്ഷയ്ക്കായി വോഡഫോണ്‍ ഐഡിയയുടെ വി സെക്യൂർ

വോഡഫോണ്‍ ഐഡിയയുടെ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള വിഭാഗമായ വി ബിസിനസ് സമഗ്ര സൈബര്‍ സുരക്ഷാ സംവിധാനമായ വി സെക്യൂര്‍ അവതരിപ്പിച്ചു. നെറ്റ്‌വര്‍ക്ക്, ക്ലൗഡ്, എന്‍ഡ് പോയിന്‍റുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള വിവിധങ്ങളായ വെല്ലുവിളികള്‍ നേരിടാന്‍ പര്യാപ്തമാക്കുന്നതാണ് ഈ സേവനം.വെബ് സുരക്ഷ, മെയില്‍ സുരക്ഷ, പരമാവധി ഡിവൈസ് സുരക്ഷ എന്നിവയാണ് ആഗോള തലത്തിലെ സാങ്കേതികവിദ്യാ സുരക്ഷാ സേവന ദാതാക്കളായ ഫസ്റ്റ്‌വേവ് ക്ലൗഡ് ടെക്നോളജി, സിസ്കോ, ട്രെന്‍റ് മൈക്രോ എന്നിവയുമായി സഹകരിച്ച് വി സെക്യൂര്‍ ലഭ്യമാക്കുന്നത്.ക്ലൗഡ് ഫയര്‍വാള്‍, മാനേജ്ഡ് ഡിഡിഒഎസ്, മാനേജ്ഡ് സുരക്ഷാ സേവനങ്ങള്‍, സെക്യൂര്‍ ഡിവൈസ് മാനേജ്മെന്‍റ് സേവനങ്ങള്‍ തുടങ്ങിയവയും ഇതിന്‍റെ ഭാഗമായി നല്‍കും.

ഇന്ത്യയിലെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളില്‍ 52 ശതമാനവും ഇനിയും ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും ആന്‍റി വൈറസ് സോഫ്റ്റ്‌വെയറുകളും ക്ലൗഡ് ഫയര്‍വാളുകളും വിപിഎനുകളും ക്ലൗഡ് കണക്ടും എന്‍ഡ് ടു എന്‍ഡ് ഡേറ്റാ എന്‍ക്രിപ്ഷനുമെല്ലാം നടപ്പാക്കിയിട്ടില്ലാത്ത സ്ഥിതിയാണെന്ന് വി ബിസിനസിന്‍റെ റെഡി ഫോര്‍ നെക്സ്റ്റ് സര്‍വേ ചൂണ്ടിക്കാട്ടുന്നു.ഇപ്പോഴത്തെ സഹകരണത്തിലൂടെ ഇന്ത്യയിലെ സൈബര്‍ സുരക്ഷാ രംഗത്ത് വന്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമാണ് വി ബിസിനസിനു ലഭിച്ചിട്ടുള്ളതെന്ന് ഫസ്റ്റ്‌വേവ് ക്ലൗഡ് ടെക്നോളജി സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡാനി മാഹര്‍ പറഞ്ഞു. ഇന്ത്യയിലെ സ്ഥാപനങ്ങള്‍ സൈബര്‍ ആക്രമണങ്ങളുടെ ലക്ഷ്യമായി തുടരുന്ന സാഹചര്യത്തില്‍ വി ബിസിനസുമായി ചേര്‍ന്ന് തങ്ങളുടെ മുന്‍നിര സംവിധാനങ്ങള്‍ ലഭ്യമാക്കി അവരെ സുരക്ഷിതമായി ഓണ്‍ലൈന്‍ ബിസിനസ് ചെയ്യാന്‍ പര്യാപ്തരാക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ട്രെന്‍റ് മൈക്രോ കണ്‍ട്രി മാനേജര്‍ വിജേന്ദ്ര കത്തിയാര്‍ പറഞ്ഞു.

Related Articles

Back to top button