Big B
Trending

രാജ്യം 13.7ശതമാനം വളർച്ച കൈവരിക്കുമെന്ന് മൂഡീസ്

രാജ്യത്തെ വളർച്ച അനുമാനം പരിഷ്കരിച്ചിരിക്കുകയാണ് മൂഡീസ്.2021-22സാമ്പത്തിക വർഷം രാജ്യം 13.7ശതമാനം വളർച്ച് നേടുമെന്ന് ആഗോള റേറ്റിങ് ഏജൻസിയായ മൂവീസിന്റെ പുതിയ അനുമാനം.10.08 വളർച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അനുമാനം.


ലോകത്തെ ഏറ്റവും ദൈർഘ്യമേറിയതും കർശനവുമായ ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ വളർച്ചയുടെ കാര്യത്തിൽ അതിവേഗം തിരിച്ചുവരാൻ ഇന്ത്യക്കാകുമെന്നും മൂഡീസിന്റെ ‘ ഗ്ലോബൽ മാക്രോ ഔട്ട്ലുക്ക് 2021-22’ ൽ പറയുന്നു. അതേസമയം, നടപ്പ് സാമ്പത്തികവർഷം സമ്പദ് വ്യവസ്ഥ ഏഴുശതമാനം ചുരുങ്ങുമെന്നാണ് മൂഡിസിന്റെ വിലിയരുത്തൽ. 2020 അവസാനത്തോടെ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേയ്ക്ക് രാജ്യം ഘട്ടംഘട്ടമായി തിരിച്ചെത്തിയതിനാൽ 2021ലെ വളർച്ചാ അനുമാനം പരിഷ്കരിക്കുകയാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button