
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട്സിഡി പ്രൊജക്ടർ റെഡിന്റെ സൈബർ പങ്ക് 2077 ഗെയിം അവതരിപ്പിച്ചു. 2020 ൽ ആരാധകർ ഏറെ കാത്തിരുന്ന ഗെയിമാണിത്. പ്ലേസ്റ്റേഷൻ, എക്സ് ബോക്സ്, പിസി, ഗൂഗിൾ സ്റ്റേഡിയ, എൻവിഡിയ ജിഫോഴ്സ് ക്ലൗഡ് ഗെയിമിംഗ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെല്ലാം ഈ പുത്തൻ ഗെയിം ലഭ്യമാകും.

3,499 രൂപയാണ് സൈബർ പങ്ക് 2077 ന്റെ പ്ലേസ്റ്റേഷൻ, എക്സ് ബോക്സ് പതിപ്പുകളുടെ വില.പിസി പതിപ്പിന് 2,999 രൂപയാണ് വില. അതേസമയം ആമസോൺ വഴി സൈബർ പങ്ക് 2077 ന്റെ പ്ലേസ്റ്റേഷൻ, എക്സ് ബോക്സ് പതിപ്പുകളുടെ ഫിസിക്കൽ വേർഷൻ വാങ്ങുമ്പോൾ 3,999 രൂപയാണ് വില. പിസി വേർഷന്റെ ഡിസ്ക് 2,499 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം. പി എസ്-4 ൽ ഈ ഗെയിമിന് 64.88 ജിബി വലിപ്പമുണ്ട്. പിസി പതിപ്പിന് ഏകദേശം 70 ജിബി ഡിസ്ക് സ്പേസ് വേണ്ടിവരും. എന്നാൽ എക്സ് ബോക്സ് പതിപ്പിന്റെ വലിപ്പം ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ഇത് 60 ജിബിയിൽ താഴെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.