Big B
Trending

രാജ്യത്ത് കറൻസിയുടെ അളവിൽ 5 ലക്ഷം കോടിയുടെ വർധന

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ജനങ്ങൾ സമ്പാദ്യം പണമായി കയ്യിൽ കരുതാൻ തുടങ്ങിയതോടെ വിനിമയത്തിനുള്ള കറൻസിയുടെ അളവിൽ വൻ വർധന. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ഒൻപതു മാസത്തിനിടെ കറൻസിയുടെ അളവിൽ 13 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.


കഴിഞ്ഞ മാർച്ച് 31ന് രാജ്യത്തെ വിനിമയത്തിനുള്ള കറൻസി 24.47 ലക്ഷം കോടി രൂപയായിരുന്നിടത്ത് ഈ ജനുവരി ഒന്നിനിത് 27.70 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് ഒമ്പത് മാസം കൊണ്ട് വിനിമയത്തിനെത്തിയത് 3.23 ലക്ഷം കോടി രൂപയുടെ കറൻസി. കറൻസി നോട്ടുകളായും നാണയങ്ങളായും രാജ്യത്തെ ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും പക്കലുള്ള പണത്തെയാണ് വിനിമയത്തിനുള്ള കറൻസിയായി കണക്കാക്കുന്നത്. ഇതു സംബന്ധിച്ചുള്ള കണക്കുകൾ പുറത്തുവിടുന്നത് റിസർവ്ബാങ്കാണ്. 2016 ൽ നോട്ട് നിരോധനത്തെ തുടർന്ന് വിനിമയത്തിനുള്ള കറൻസിയുടെ അളവിൽ ഒൻപത് ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായിരുന്നു. പിന്നീട് പുതിയ നോട്ടുകൾ അച്ചടിച്ച് പ്രചാരത്തിലെത്തിയതോടെയാണ് അളവ് വർധിക്കാൻ തുടങ്ങിയത്. കഴിഞ്ഞ മാർച്ചിലെ കണക്കുപ്രകാരം വിനിമയത്തിനുള്ള കറൻസിയുടെ മൂല്യത്തിൽ 83.4 ശതമാനവും 2000, 500 രൂപ നോട്ടുകളാണ്. ഒപ്പം കറൻസിയുടെ അളവിൽ 43.4 ശതമാനം പത്തിന്റേയും നൂറിന്റേയും നോട്ടുകളാണ്.

Related Articles

Back to top button