Big B
Trending

എണ്ണവില 70 ഡോളർ കടന്നു

ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയർന്നു.ഒറ്റ ദിവസം കൊണ്ട് 2.11 ശതമാനം വർധിച്ച് ബാരലിന് 70.82 ഡോളറായി.ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക രാജ്യമായ സൗദി അറേബ്യയിലെ എണ്ണപ്പാടത്തിൽ ഡ്രോൺ ആക്രമണം ഉണ്ടായതിനെതുടർന്നാണ് ആഗോള വിപണിയിൽ എണ്ണ വില ക്രമാതീതമായി ഉയർന്നത്.


2019 മേയ് മാസത്തിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോഴുള്ളത്.ആക്രമണമൂലം എണ്ണപ്പാടത്തിന് കേടുപാടുകളൊന്നുമുണ്ടായിട്ടില്ലെങ്കിലും സുരക്ഷാ ഭീഷണിയാണ് വില ഉയരാൻ ഇടയാക്കിയത്. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് ഇന്ധന വിലക്കയറ്റത്തിന് താത്കാലിക ശമനമായി. രാജ്യത്ത് ഇന്ധനവില ഒമ്പതു ദിവസമായി വില മാറ്റമില്ലാതെ തുടരുകയാണ്.

Related Articles

Back to top button