Big B
Trending

രാജ്യത്തേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തി

രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു. ഇന്ത്യയുടെ മൊത്തം ആവശ്യത്തില്‍ 18.5ശതമാനമാണ് ഇപ്പോള്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം.ഇതോടെ സൗദി അറേബ്യ കഴിഞ്ഞാല്‍ രാജ്യത്തേയ്ക്ക് ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം റഷ്യയായി.8,79,000 ബാരല്‍ ക്രൂഡ് ഓയിലാണ് സെപ്റ്റംബറില്‍ റഷ്യയില്‍നിന്ന് വാങ്ങിയത്. രാജ്യത്തെ ഉപഭോഗം കൂടിയതും യൂറോപ്പില്‍നിന്നുള്ള ഉയര്‍ന്ന കയറ്റുമതി ഡിമാന്റും പരിഗണിച്ചാണ് വര്‍ധന.റഷ്യയില്‍നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ യുഎസ്, ഇറാഖ്, യുഎഇ എന്നിവിടങ്ങളില്‍നിന്നുള്ള വിഹിതത്തില്‍ കാര്യമായ ഇടിവുണ്ടായി.റഷ്യന്‍ ക്രൂഡിന്റെ ഇറക്കുമതി നിരോധിക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യയിലേയ്ക്കുള്ള ഇറക്കുമതിയില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡിമാന്‍ഡ് താഴ്ന്നാല്‍ റഷ്യ ഇനിയും വിലകുറച്ചു നല്‍കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button