
ലോകത്തെ 80 ശതമാനം ക്രിപ്‌റ്റോകറന്‍സിയും ഖനനം ചെയ്യുന്നത് ചൈനയിലാണ്. ഇതിനാകട്ടെ വന്‍തോതില്‍ വൈദ്യുതിയും വേണം. ഇപ്പോഴത്തെ നിലയില്‍ അവര്‍ ഖനനം തുടര്‍ന്നാല്‍ അത് പരിസ്ഥിക്ക് കടുത്ത ആഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ബിറ്റ്‌കോയിന്‍ അടക്കമുളള ക്രിപ്‌റ്റോകറന്‍സികള്‍ ഖനനം ചെയ്യുന്നത് അതിശക്തമായ കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് പസിളുകള്‍ സോള്‍വ് ചെയ്യുന്ന രീതിയിലാണ്. അതിന് വാന്‍തോതില്‍ വൈദ്യുതിയും വേണം.

ഇതില്‍ കൂടുതലും ഉണ്ടാക്കപ്പെടുന്നത് കല്‍ക്കരി പ്ലാന്റുകളില്‍ നിന്നാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍, 2024ല്‍ എത്തുമ്പോഴേക്ക് ചൈനയിലെ ബിറ്റ്‌കോയിന്‍ ഖനനം മാത്രം 130.50 ദശലക്ഷം മെട്രിക് ടണ്‍ കാര്‍ബണ്‍ പുറംതള്ളും. ഇത് ഇറ്റലിയോ, എണ്ണ ഖനനം ചെയ്യുന്ന സൗദി അറേബ്യയോ ഒരു വര്‍ഷം പുറംതള്ളുന്ന കാര്‍ബണിന്റെ അളവിനു തുല്യമായിരിക്കുമെന്നും പറയുന്നു.ലോകത്തെ ബ്ലോക് ചെയിന്‍ പ്രവര്‍ത്തനങ്ങളുടെ 78.89 ശതമാനവും ചൈനീസ് കമ്പനികളാണ് നടത്തുന്നതെന്ന് കണക്കുകള്‍ പറയുന്നു. ചൈനീസ് ബിറ്റ്‌കോയിന്‍ ഖനക്കാരില്‍ 40 ശതമാനം പേരാണ് കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി വാങ്ങുന്നത്. മറ്റുള്ളവര്‍ പുനഃചംക്രമണം ചെയ്യാവുന്ന സ്രോതസുകളെ ആശ്രയിക്കുന്നു. ചൈന 2060ല്‍ കാര്‍ബണ്‍ ന്യൂട്രല്‍ ആകാമെന്നാണ് പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഇതിനായി ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തങ്ങളാണ് നടത്തിവരുന്നത്. അതു നടക്കണമെങ്കില്‍ 2030ല്‍ ചൈന എത്തേണ്ട ലക്ഷ്യമുണ്ട്. ഇപ്പോഴത്തെ നിലയില്‍ കല്‍ക്കരി ഉപയോഗിച്ചുള്ള ക്രിപ്‌റ്റോകറന്‍സി ഖനനം തുടര്‍ന്നാല്‍ ചൈനയ്ക്ക് അവരുടെ ലക്ഷ്യംകാണാനാവില്ലെന്നാണ് മുന്നറിയിപ്പ്.