Big B
Trending

രാജ്യത്തെ വ്യാവസായിക ഉൽപാദനം താഴ്ന്നു

ജനുവരിയിൽ വ്യാവസായിക ഉൽപാദനത്തിൽ മുൻകൊല്ലത്തേക്കാൾ ഇടിവ് രേഖപ്പെടുത്തി. മുൻവർഷം ഇതേകാലയളവിലെ വ്യാവസായിക ഉൽപ്പാദനത്തെക്കാൾ 1.6 ശതമാനത്തിന്റെ കുറവാണുണ്ടായത്.വ്യവസായോൽപാദന സൂചികയുടെ 77.6 ശതമാനം വരുന്ന ഫാക്ടറി ഉൽപാദനം 2ശതമാനം കുറഞ്ഞു.


അടിസ്ഥാന യന്ത്രങ്ങളുടെ നിർമാണത്തിൽ 9.6 ശതമാനം കുറവും ഖനനമേഖലയിൽ 3.7ശതമാനം കുറവുമാണുണ്ടായത്. ഇക്കഴിഞ്ഞ ഡിസംബറിൽ 1.56 ശതമാനം വളർച്ചയാണ് വ്യവസായ ഉൽപാദനത്തിൽ രേഖപ്പെടുത്തിയിരുന്നത്.കഴിഞ്ഞ ഏപ്രിൽ മുതൽ ഇക്കൊല്ലം ജനുവരി വരെയുള്ള കാലമെടുത്താൽ മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 0.5 ശതമാനം വർധനയാണിത്.

Related Articles

Back to top button