
ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപമുണ്ടെങ്കിൽ അക്കാര്യം ബാലൻസ് ഷീറ്റിൽ കാണിക്കണമെന്ന് കോർപറേറ്റ് മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി.ഇതുംസബന്ധിച്ച് കമ്പനി നിയമം 2013ന്റെ ഷെഡ്യൂൾ മൂന്നിലെ ഭേദഗതി ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.

ഡിജിറ്റൽ കറൻസി ഇടപാടുകളിൽനിന്നുള്ള ലാഭം, നഷ്ടം, കൈവശമുള്ള ക്രിപ്റ്റോകറൻസികളുടെ എണ്ണം, വ്യക്തികളിൽനിന്നുള്ള സ്വീകരിച്ചിട്ടുള്ള നിക്ഷേപം തുടങ്ങിയവയാണ് വ്യക്തമാക്കേണ്ടത്.ക്രിപ്റ്റോകറൻസികളിൽനിന്ന് ഉയർന്ന വരുമാനം വാഗ്ദാനംചെയ്ത് ചില കമ്പനികൾ നിക്ഷേപകരെ ആകർഷിക്കുന്നതായി പരാതിലഭിച്ചിട്ടുണ്ടെന്നും നിക്ഷേപകർക്ക് പണം നഷ്ടമായിട്ടുണ്ടെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു.ക്രിപ്റ്റോകറൻസികൾ നിരോധിക്കാൻ കേന്ദ്രം ബില്ല് കൊണ്ടുവരാനിരിക്കെയാണ് ഈ അറിയിപ്പ്.