Big B
Trending

ക്രിപ്റ്റോകറൻസി നിരോധനത്തിന് ഉന്നതതല സമിതിയുടെ ശുപാർശ

ബിറ്റ് കോയിൻ ഉൾപ്പെടെ ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ക്രിപ്റ്റോകറൻസികളും രാജ്യത്ത് നിരോധിച്ചുകൊണ്ട് ഉടനെ ഉത്തരവിറക്കും. സർക്കാർ പുറത്തിറക്കുന്ന വർച്വൽ കറൻസികൾക്ക് മാത്രമായിരിക്കും ഇനി രാജ്യത്ത് ഇടപാടിന് അനുമതി നൽകുക. ക്രിപ്റ്റോകറൻസികളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാർശയെ തുടർന്നാണ് ക്രിപ്റ്റോകറൻസികൾ രാജ്യത്ത് നിരോധിക്കാൻ തീരുമാനിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.


ക്രിപ്റ്റോകറൻസി ട്രേഡിങ് സംബന്ധിച്ച് കർശന നിർദ്ദേശങ്ങൾ പുറത്തിറക്കാൻ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യമറിയിച്ചത്. ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ അനുവദിക്കുന്നതിന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ സുപ്രീംകോടതി ക്രിപ്റ്റോകറൻസി ഇടപാടുകൾക്കുമേൽ ഏർപ്പെടുത്തിയ വിലക്ക് നീക്കിയതോടെയാണ് ബില്ലുമായി സർക്കാർ രംഗത്ത് വന്നത്. വൈകാതെതന്നെ നിരോധന ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകും. ആർബിഐ, സെബി എന്നീ റെഗുലേറ്ററി സംവിധാനങ്ങൾക്കൊന്നും ക്രിപ്റ്റോകറൻസികൾ നിയന്ത്രിക്കാനുള്ള നിയമപരമായ ചട്ടക്കൂടില്ല. അതേസമയം, ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഈ മാസമാദ്യം റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ക്രിപ്റ്റോകറൻസികാൾ നിരോധിക്കുമ്പോൾ ബദലായി ഡിജിറ്റൽ കറൻസികൾ വൈകാതെതന്നെ പ്രചാരത്തിൽ വന്നേക്കും

Related Articles

Back to top button