Big B
Trending

ക്രിപ്റ്റോ കറൻസി: കൃത്യമായ നിയന്ത്രണം സംവിധാനമാണ് വേണ്ടതെന്ന് ആവശ്യം

ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിക്കരുതെന്ന അപേക്ഷയുമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ.) കേന്ദ്രസർക്കാരിനോട് ആഭ്യർഥിച്ചു.നല്ല ഭരണസംവിധാനവും നിയന്ത്രണങ്ങളും മാർഗരേഖയുമുണ്ടെങ്കിൽ ക്രിപ്റ്റോ കറൻസികൾ കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും അവർ പറഞ്ഞു.


നിരോധനമല്ല, കൃത്യമായ നിയന്ത്രണസംവിധാനമാണ് ഈ മേഖലയ്ക്ക് ആവശ്യമെന്നും കൃത്യമായ മാർഗരേഖ നടപ്പാക്കി ഈ മേഖലയെ നിലനിർത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.രാജ്യത്ത് പത്തുലക്ഷത്തോളം പേരുടെ കൈവശം 100 കോടി ഡോളറിന്റെ (7300 കോടി രൂപ) ക്രിപ്റ്റോ കറൻസി ആസ്തികളുണ്ട്. 300-ലധികം സ്റ്റാർട്ടപ്പുകൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നു.ദിവസവും 35 മുതൽ 50 കോടി ഡോളറിന്റെവരെ വ്യാപാരം ക്രിപ്റ്റോ കറൻസി മേഖലയിൽ നടക്കുന്നതായും സംഘടന പറയുന്നു.ക്രിപ്റ്റോ കറൻസികൾക്ക് നിരോധനം കൊണ്ടുവന്നാൽ ഇവരുടെയെല്ലാം പണം നഷ്ടമാകാൻ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Back to top button