Women E
Trending

ഇന്ത്യന്‍ ക്രിപ്‌റ്റോ വിപണിയില്‍ വനിതാ മുന്നേറ്റം

ഡിജിറ്റല്‍ സാമ്പത്തിക ലോകത്തേക്കുള്ള സ്ത്രീകളുടെ പങ്കാളിത്തം കുതിച്ചുയരുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ ഓരോ വര്‍ഷവും നിക്ഷേപകരായി എത്തുന്ന വനിതകളുടെ എണ്ണത്തിലാണ് വര്‍ധനവ്. പരമ്പരാഗത സമ്പാദ്യ പദ്ധതികളില്‍ നിന്നും നൂതന പദ്ധതികളിലേക്ക് ചുവടുമാറുകയാണ് ഇവര്‍. നിക്ഷേപകര്‍ മാത്രമല്ല ക്രിപ്‌റ്റോ സംരംഭകരിലും സ്ത്രീകളുടെ സാന്നിധ്യം വിപുലമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

പണം ആസ്തിയാക്കി മാറ്റുന്നതില്‍ റിയല്‍എസ്റ്റേറ്റുകളിലും സ്വര്‍ണത്തിനുമാണ് വനിതകള്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. എളുപ്പം പണമാക്കി മാറ്റാന്‍ സാധിക്കുന്നതിനാലും അണിയാന്‍ സാധിക്കുന്നതുമാണ് സ്വര്‍ണത്തിനോടുള്ള പ്രിയത്തിന് കാരണം. എന്നാല്‍ പുതുതലമുറ സ്വര്‍ണവും വെള്ളിയുമൊക്കെ ഉപേക്ഷിക്കുന്നുവെന്നാണ് വിവരം.ഇന്ത്യന്‍ ക്രിപ്‌റ്റോ വിപണിയുടെ 20 ശതമാനവും വനിതാ നിക്ഷേപകരായി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ കണക്കുകള്‍ ഇപ്പോഴും കാര്യമായ ലിംഗവ്യത്യാസം കാണുന്നുണ്ട്. മിക്ക ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകളിലും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നത് സ്ത്രീകളാണ്. അസാധാരണമായ വളര്‍ച്ചയാണ് ചെറിയ കാലയളവിനുള്ളില്‍ ഉണ്ടായതെന്ന് വിപണിയിലെ വിദഗ്ധര്‍ പറയുന്നു.വിപണിയില്‍ സ്വാധീനം ചെലുത്തുന്നവരായും ബില്‍ഡര്‍മാരായും നിരവധി സ്ത്രീകളാണ് ക്രിപ്‌റ്റോ വിപണിയിലുള്ളത്. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ കോയിന്‍സ്വിച്ച് പങ്കിട്ട ഡാറ്റ അനുസരിച്ച് ഉപഭോക്തൃ അടിത്തറയില്‍ രജിസ്റ്റര്‍ ചെയ്ത വുമണ്‍ യൂസര്‍മാരുടെ എണ്ണത്തില്‍ 500 ശതമാനം വര്‍ധിച്ചിട്ടുണ്ട്.2021 ജനുവരിയ്ക്കും 2022 ജനുവരിക്കും ഇടയിലാണ് ഇത്രയും വളര്‍ച്ച നേടിയത്. മറ്റൊരു ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിറ്റേയും വനിതാ നിക്ഷേപകര്‍ കുത്തനെ കൂടിയിട്ടുണ്ടെന്ന് പറയുന്നു.ദല്‍ഹി,മുംബൈ ,ബംഗളുരു നഗരങ്ങളില്‍ നിന്നാണ് യൂസര്‍മാര്‍ അധികവുമുള്ളത്.

Related Articles

Back to top button