Auto
Trending

കോവിഡ് ഭീതി: ഹീറോ മോട്ടോകോർപ്പ് ഇന്ത്യയിലെ ഉത്പാദനം നിർത്തി

കോവിഡ് ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവച്ചതായി ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് അറിയിച്ചു.ജനങ്ങളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് ഗ്ലോബൽ പാർട്‌സ് സെന്റർ (ജിപിസി) ഉൾപ്പെടെയുള്ള ഇന്ത്യയിലുടനീളമുള്ള എല്ലാ ഉൽ‌പാദന കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ താൽ‌ക്കാലികമായി നിർത്താൻ തീരുമാനിച്ചതെന്നും ഹീറോ വ്യക്തമാക്കി.


ഉത്പാദന പ്ലാന്റുകളിലെ അറ്റകുറ്റപ്പണികൾ നടത്താൻ ഈ അടച്ചുപൂട്ടൽ ദിനങ്ങൾ വിനിയോഗിക്കും. കൂടാതെ ഉപഭോക്താക്കളുടെ ഡിമാൻഡ് നിറവേറ്റാൻ ഈ അടച്ചുപൂട്ടൽ തടസമാകില്ലെന്നും കമ്പനി പറഞ്ഞു.ഹ്രസ്വകാലത്തേക്കുള്ള ഈ അടച്ചുപൂട്ടലിന് ശേഷം എല്ലാ പ്ലാന്റുകളും മുൻപതേതുപോലെ പ്രവർത്തനം പുനരാരംഭിക്കും. ഓരോ പ്ലാന്റും ജി‌പി‌സിയും നാല് ദിവസത്തേക്കാണ് അടച്ചിടുക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏപ്രിൽ 22 മുതൽ മെയ് ഒന്ന് വരെയാകും പ്ലാന്റുകൾ അടച്ചുപൂട്ടുക.കമ്പനിയുടെ എല്ലാ കോർപ്പറേറ്റ് ഓഫീസുകളും നിലവിൽ വർക്ക് ഫ്രം ഹോം മോഡിലാണ് പ്രവർത്തിക്കുന്നത്. പ്രധാനപ്പെട്ട കുറച്ച് ജീവനക്കാർ മാത്രമേ ഓഫീസുകളിൽ ഇരുന്ന് ജോലി ചെയ്യുന്നുള്ളൂ. അതും റൊട്ടേഷൻ അടിസ്ഥാനത്തിലാണ് ജീവനക്കാർ ഓഫീസിൽ എത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെയും അവരുടെ കുടുംബാഗങ്ങളുടെയും മുഴുവൻ വാക്സിനേഷൻ ചെലവും വഹിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button