Auto
Trending

കൊവിഡ് വ്യാപനം: ഹോണ്ട ഇന്ത്യയിലെ നാല് പ്ലാന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നു

കൊവിഡ്-19 രണ്ടാം വരവിനെ തുടർന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രാജ്യത്തുടനീളമുള്ള നാല് പ്ലാന്റുകളിലെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. മെയ് ഒന്ന് മുതല്‍ 15 വരെ പ്ലാന്റുകൾ പ്രവർത്തിക്കില്ല. ഈ കാലയളവിൽ പ്ലാന്റുകളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ നടത്തുമെന്ന് ഹോണ്ട അറിയിച്ചു.


ബ്രേക്ക് ദി ചെയിന്‍ കാര്യക്ഷമമാക്കുന്നതിനും ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനും ഉപഭോക്താക്കള്‍ക്ക് പരമാവധി പിന്തുണ നല്‍കാനുമായി ഹോണ്ട ഓഫീസ് ജീവനക്കാര്‍ വര്‍ക്ക്-ഫ്രം-ഹോം തുടരുമെന്നും കമ്പനി അറിയിച്ചു.അത്യാവശ്യം വേണ്ട ജീവനക്കാര്‍ മാത്രമായിരിക്കും പ്ലാന്റുകളിലും രാജ്യത്തുടനീളമുള്ള വിവിധ ഓഫീസുകളിലും പ്രവര്‍ത്തിക്കുക.സാമൂഹ്യ ഉത്തരവാദിത്വമുള്ള കോര്‍പറേറ്റ് എന്ന നിലയില്‍ സുരക്ഷയ്ക്ക് വേണ്ട എല്ലാ മുന്‍കരുതലുകളും ഹോണ്ട കൈക്കൊള്ളും. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നേരത്തെ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും ഇന്ത്യയിലെ പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവച്ചതായി അറിയിച്ചിരുന്നു.

Related Articles

Back to top button