Big B
Trending

സമ്പന്നകുടുംബങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 12,000 കോടി രൂപ

2020 സാമ്പത്തികവർഷം രാജ്യത്തെ സ്വകാര്യമേഖല ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത് 64,000 കോടി രൂപ. മുൻവർഷത്തെ അപേക്ഷിച്ച് 23ശതമാനം കൂടുതലാണിത്. രാജ്യത്തെ സമ്പന്ന കുടുംബങ്ങൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഈകാലയളവിൽ നീക്കിവെച്ചത് 12,000 കോടി രൂപയുമാണ്.


രാജ്യത്തെ കോർപ്പറേറ്റുകളും അതിസമ്പന്നരും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നതുകയിൽ കാര്യമായ വർധനവുണ്ടെന്നാണ് എല്ലാവർഷവും പുറത്തുവിടുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 28ശതമാനംതുകയും കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(സിഎസ്ആർ) അക്കൗണ്ടുകളിൽനിന്നാണ്. ഈമേഖലയിൽ റീട്ടെയിൽ നിക്ഷേപകരുടെ വിഹിതവും 28ശതമാനംതന്നെയാണ്. കുടുംബ ട്രസ്റ്റുകൾവഴിയുള്ളത് 20ശതമാനവുമാണ്.വിദ്യാഭ്യാസം ആരോഗ്യം എന്നീ മേഖലയിലാണ് ഭൂരിഭാഗംതുകയും ചെലവഴിക്കുന്നത്.കുടുംബങ്ങൾ യഥാക്രമം 47ശതമാനവും 27ശതമാനവുമാണ് ഈ മേഖലകൾക്കായി തുക നീക്കിവെയ്ക്കുന്നത്

Related Articles

Back to top button