Auto
Trending

മികച്ച സ്റ്റൈലിൽ റോയൽ എൻഫീൽഡ് മിറ്റിയോർ 350 നവംബർ 6 ന് എത്തും

വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് റോയൽ എൻഫീൽഡ് മിറ്റിയോർ 350 നവംബർ 6 ന് അരങ്ങേറ്റം കുറിക്കും. കമ്പനി പുതുതായി വികസിപ്പിച്ച ജെ പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങുന്ന ആദ്യ വാഹനമായ ഇത് നിലവിലെ തണ്ടർബേർഡ് ശ്രേണിയുടെ പിൻഗാമിയായിട്ടാകും വിപണിയിലെത്തുക. പുത്തൻ എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്ടഡ് 350 സിസി എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പരമാവധി 20.5 ബിഎച്ച്പിയോളം കരുത്തും 27 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിന് സാധിക്കും.മുൻപത്തെ പുഷ് റോഡ് ആക്ച്വുവേറ്റഡ് വീലിനു പകരം സിംഗിൾ ഓവർഹെഡ് കാമുമായെത്തുന്ന ഈ എൻജിന് കൂട്ടായി 6 സ്പീഡ് ഗിയർബോക്സും നൽകിയിരിക്കുന്നു.


തണ്ടർബേർഡ് ശ്രേണിയിൽ നിലവിൽ നൽകിയിരിക്കുന്ന എന്ജിനെ അപേക്ഷിച്ച് മികച്ച പ്രവർത്തനവും സുഗമമായ യാത്രയും ഈ പുതിയ എൻജിൻ നൽകുമെന്ന് റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നു. 1.70 ലക്ഷം രൂപ മുതൽ 1.90 ലക്ഷം രൂപ വരെയാണ് ഈ പുത്തൻ വാഹനത്തിൻറെ വില പ്രതീക്ഷിക്കുന്നത്. എയർ ബോൾ, സ്റ്റെല്ലർ, സൂപ്പർനോവ എന്നീ മൂന്ന് വകഭേദങ്ങളിലായിരിക്കും ഈ വാഹനം വിപണിയിലെത്തുക. ഹോണ്ട ഹൈനസ് 350, ജാവ പെരെക് എന്നിവയാണ് ഇതിന്റെ പ്രധാന എതിരാളികൾ. എതിരാളികളോട് കിടപിടിക്കത്തക്ക വിധം ആധുനിക സൗകര്യങ്ങളോടും സംവിധാനങ്ങളോടുമാണ് ഈ വാഹനം എത്തുക.

Related Articles

Back to top button