
ഡിമാൻഡ്- സപ്ലൈ ഐ പൊരുത്തക്കേടുകൾ സൃഷ്ടിച്ച കോവിഡ് 19 യുടെ പശ്ചാത്തലത്തിലും ബൾക്ക് ടീ വ്യവസായം ഉപഭോഗത്തിലും വിലയിലും കുത്തനെ വർധനവ് രേഖപ്പെടുത്തി. ബൾക്ക് ടീ കമ്പനികൾ പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ കമ്പനികൾ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് റേറ്റിങ് ഏജൻസി ഐസിആർഎ റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ആഭ്യന്തര ഉൽപാദനം 12 ശതമാനം കുറയുമെന്നും സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഉൽപ്പാദനത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കില്ലെന്നും ഐസിആർഎ വൈസ് പ്രസിഡന്റ് ആൻഡ് സെക്ടർ ഹെഡ് കൗശിക് ദാസ് പറഞ്ഞു. ഉൽപാദനം ഉത്തരേന്ത്യയിൽ 13 ശതമാനവുംതെക്കേ ഇന്ത്യയിൽ ഒരു ശതമാനവും കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉൽപാദന നഷ്ടം കണക്കിലെടുക്കുമ്പോൾ വടക്കൻ മേഖലയിലെ ഉൽപാദകരുടെ ഉല്പാദനച്ചെലവ് കിലോഗ്രാമിന് 25-30 രൂപയായി വർദ്ധിക്കും അത് നിലവിലെ നിലവാരത്തിൽ തൊഴിൽ വേതനത്തിൽ വർധനയുണ്ടാക്കില്ല. തേയില ഉൽപാദനത്തിൽ വർഷംതോറും 22 ശതമാനത്തിന് കുറവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഇനി വടക്കൻ സംസ്ഥാനങ്ങളിലെ ഉൽപാദനം 26 ശതമാനവും തെക്കൻ സംസ്ഥാനങ്ങളിൽ ഉൽപാദനം മൂന്ന് ശതമാനവും കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അനുബന്ധ നിയന്ത്രണങ്ങൾ തേയിലത്തോട്ടങ്ങളിലെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. അതിനോടൊപ്പം പ്രതികൂലമായ മഴയും അസമിലെ വെള്ളപ്പൊക്കവും ജൂൺ-ജൂലൈ മാസങ്ങളിൽ വിള നാശത്തിനു കാരണമായി.
ലോക്ക് ഡൗൺ മൊത്തത്തിലുള്ള ഉപഭോഗത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും റിപ്പോർട്ട് സൂചിപ്പിക്കുന്നത് വീടുകൾക്ക് പുറത്തുള്ള ഉപഭോഗത്തേക്കാൾ കൂടുതലായി വീടുകളിലെ ഉപഭോഗം വർദ്ധിച്ചു എന്നതാണ്. ചരിത്രപരമായ മാനദണ്ഡങ്ങളനുസരിച്ച് നിലവിലെ വില വളരെ ഉയർന്നതാണെങ്കിലും ഈ വർഷത്തെ അവസാനം ചില മോഡറേഷനുകൾ പ്രതീക്ഷിക്കുന്നു.