Big B
Trending

അസംസ്‌കൃത എണ്ണയ്ക്ക് സര്‍ക്കാര്‍ വീണ്ടും അധിക നികുതി ഏര്‍പ്പെടുത്തി

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അധിക നികുതി ഏര്‍പ്പെടുത്തി. പുതുക്കിയ നികുതി ഏപ്രില്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രത്യക്ഷ നികുതി ബോര്‍ഡും കസ്റ്റംസും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആഭ്യന്തര ഉത്പാദകര്‍ക്കുണ്ടാകുന്ന അധിക നേട്ടത്തിന്മേലാണ് ഈ നികുതി (വിന്‍ഡ്ഫാള്‍ ടാക്‌സ്) ചുമത്തുന്നത്. പെട്രോളിന്മേല്‍ ടണ്ണിന് 6,400 രൂപയാണ് കമ്പനികള്‍ നല്‍കേണ്ടിവരിക. അതേസമയം, ഡിസലിന്റെ കയറ്റുമതി തീരുവ ഒഴിവാക്കുകയും ചെയ്തു. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അംസ്‌കൃത എണ്ണയുടെയും പെട്രോളിന്റെയും അധിക നികുതി ഈയിടെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. ഏപ്രില്‍ നാലിലെ അറിയിപ്പില്‍, അന്ന് ഈടാക്കിയിരുന്ന അസംസ്‌കൃത എണ്ണയുടെ അധിക നികുതിയായ 3,500 രൂപ ഒഴിവാക്കുകയാണ് ചെയ്തത്. ഡീസലിന്റെ തീരുവ ലിറ്റിന് ഒരു രൂപയില്‍നിന്ന് 50 പൈസയായി കുറയ്ക്കുകയും ചെയ്തിരുന്നു.2022 ജൂലായ് ഒന്നിനാണ് രാജ്യത്ത് ആദ്യമായി ‘വിന്‍ഡ്ഫാള്‍ ടാക്‌സ്’ എന്നപേരില്‍ അധിക നികുതി ഏര്‍പ്പെടുത്തിയത്. അസംസ്‌കൃത എണ്ണ വില ബാരലിന് 75 ഡോളറിന് മുകളില്‍ പോയാലാണ് ഒഎന്‍ജിസി, റിലയന്‍സ് പോലുള്ള എണ്ണ ഉത്പാദക കമ്പനികളില്‍നിന്ന് ഇത്തരത്തില്‍ നികുതി ഈടാക്കുന്നത്.

Related Articles

Back to top button