Tech
Trending

ഇൻഫിനിക്സ് ഹോട്ട് 10S സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

ഹോങ്കോങ് ആസ്ഥാനമായ ഇൻഫിനിക്സ് മൊബൈൽസ് ഇന്ത്യയിൽ മറ്റൊരു ബജറ്റ് സ്മാർട്ട്ഫോൺ കൂടെ വില്പനക്കെത്തിച്ചു. ഇൻഫിനിക്സ് ഹോട്ട് 10S ആണ് പുതുതായി വില്പനക്കെത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മലേഷ്യൻ വിപണിയിലാണ് ഇൻഫിനിക്സ് ഹോട്ട് 10S-ന്റെ അരങ്ങേറ്റം നടന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയും 6 ജിബി റാം + 64 ജിബി സ്റ്റോറേജ് ഓപ്ഷന് 10,999 രൂപയുമാണ് ഇൻഫിനിക്സ് ഹോട്ട് 10S-ന്റെ വില. മൊറാണ്ടി പർപ്പിൾ, 7-ഡിഗ്രി പർപ്പിൾ, ഹാർട്ട് ഓഫ് ഓഷ്യൻ, 95-ഡിഗ്രി ബ്ലാക്ക് എന്നിങ്ങനെ നാല് നിറങ്ങളിലാണ് ഇൻഫിനിക്സ് ഹോട്ട് 10S വില്പനക്കെത്തിയിരിക്കുന്നത്. ഈ മാസം 27ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട് മുഖേനയാണ് ഇൻഫിനിക്സ് ഹോട്ട് 10S വാങ്ങാൻ സാധിക്കുക. ആദ്യ വില്പനയ്ക്ക് 500 രൂപ ഡിസ്‌കൗണ്ടും ലഭിക്കും.

ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എക്സ്ഒഎസ് 7.6 ആണ് പുത്തൻ ഇൻഫിനിക്സ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 90Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിൾ റേറ്റ്, 20.5:9 ആസ്പെക്ട് റേഷ്യോ, 440 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, 1500:2 കോൺട്രാസ്റ്റ് റേഷ്യോ, 90.66 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാദം എന്നിവയുള്ള 6.82 ഇഞ്ച് എച്ച്ഡി + (720×1,640 പിക്‌സൽ) ഐപിഎസ്-എൽസിഡി ഡിസ്‌പ്ലേയാണ് ഹാൻഡ്സെറ്റിന്. 6 ജിബി വരെ റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ മീഡിയടെക് ഹീലിയോ G85 SoC പ്രോസസാറാണ്‌ ഇൻഫിനിക്‌സ് ഹോട്ട് 10Sന്.48 മെഗാപിക്സൽ പ്രധാന ക്യാമറ (എഫ് / 1.79 അപ്പർച്ചർ), 2 മെഗാപിക്സൽ സെക്കൻഡറി ഡെപ്ത് ലെൻസ്, മറ്റൊരു എഐ ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇൻഫിനിക്സ് ഹോട്ട് 10S-ന്. ക്വാഡ് എൽഇഡി ഫ്ലാഷ്, പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, എച്ച്ഡിആർ, പോർട്രെയിറ്റ് എച്ച്ഡിആർ എന്നിവയും ട്രിപ്പിൾ കാമറ സെറ്റപ്പിലുണ്ട്.എഫ് / 2.0 അപ്പേർച്ചറും ഡ്യുവൽ എൽഇഡി ഫ്ലാഷ് സപ്പോർട്ടും ഉള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിന്റെ മുൻപിൽ.18W ഫാസ്റ്റ് ചാർജ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്സെറ്റിന്റെ ഹൈലൈറ്റ്. 52 മണിക്കൂർ 4ജി ടോക്ക് ടൈം, 76 മണിക്കൂർ മ്യൂസിക് പ്ലേബാക്ക്, 27 മണിക്കൂർ വീഡിയോ പ്ലേബാക്ക് എന്നിവ ഈ ബാറ്ററി നൽകും എന്നാണ് ഇൻഫിനിക്സിൻ്റെ അവകാശവാദം.

Related Articles

Back to top button