Big B

കാപ്പി ഉൽപാദനം കുറയുന്നു; പ്രതിസന്ധിയിലായി കഫേകൾ

കീടങ്ങളുടെ ആക്രമണം, വിള നാശം, കാലാവസ്ഥാമാറ്റം എന്നിവ മൂലം 12 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അറബിക് കാപ്പി ഉത്പാദനം ജനപ്രിയ കഫേകളിൽ വിളമ്പുന്ന ഒരു കപ്പ് കാപ്പിചീനോ ലാറ്റോയുടെ വില ഉയർത്തുന്നു. ചെറു വണ്ടുകളുടെ ആക്രമണം, കനത്ത മഴ, വിദഗ്ധ തൊഴിലാളികളുടെ അഭാവം എന്നിവ അറബിക് കാപ്പി ഉത്പാദനം 90,400 ടണ്ണായി കുറച്ചിട്ടുണ്ടെന്നും 2008-09 ( 79,500 മെട്രിക് ടൺ) ശേഷമുള്ള ഏറ്റവും താഴ്ന്ന ഉൽപാദനമാണിതെന്നും കാപ്പി ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ബാംഗ്ലൂർ ആസ്ഥാനമായുള്ള കോഫി ബോർഡ് ഓഫ് ഇന്ത്യ പറഞ്ഞു.

പ്രീ കോവിഡ് കാലഘട്ടത്തിൽ ഉപഭോക്താക്കൾ പതിവായി സന്ദർശിച്ചിരുന്ന കോഫി ഷോപ്പുകൾ വിലക്കയറ്റത്തെ തുടർന്നുള്ള പ്രതിസന്ധിയിലാണ്. 2017 ൽ മഡിക്കേരിയിൽ (കൊടക്) 50 കിലോഗ്രാം അറബിക് കാപ്പിക്ക് ശരാശരി 6,909 രൂപയായിരുന്നു വില. എന്നാൽ ഇക്കഴിഞ്ഞ ജനുവരിയിലിത് 8,913 ഡോളറായി ഉയർന്നതായി കോപ്പി ബോർഡിൻറെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ കാപ്പിയുടെ വില നിർണയിക്കുന്നത് അന്താരാഷ്ട്ര വ്യാപാരികളാണെന്നും തങ്ങൾക്ക് സ്വന്തമായി തോട്ടങ്ങളുള്ളതിനാൽ മറ്റേതൊരു കോഫി റീട്ടെയിൽ ഫോർമാറ്റുകളെക്കാളും സംഭരണം തങ്ങൾക്കൊരു വെല്ലുവിളിയാണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ കാപ്പി ഉൽപാദകരിലൊരാളും ചില്ലറ വ്യാപാരികളുമായ കോഫി ഡേയുടെ കഫേ ചീഫ് എക്സിക്യൂട്ടീവ് വിനയ ഭോബത്കർ പറഞ്ഞു. പരമ്പരാഗതമായി ചായ കുടിക്കുന്ന രാഷ്ട്രമെന്ന നിലയിൽ, കാപ്പിയുടെ വിലക്കയറ്റത്തെ തുടർന്ന് ആഭ്യന്തര കാപ്പി ഉപഭോഗം കുറയാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു.

Related Articles

Back to top button