
കോവിഡ്-19 വാക്സിനേഷൻ കൈകാര്യം ചെയ്യുന്ന കോവിൻ പോർട്ടലിൽ ഇടയ്ക്കിടെ തകരാറുകൾ വന്നതോടെ വിവിധയിടങ്ങളിൽ വാക്സിനേഷൻ പ്രക്രിയ അവതാളത്തിലായതായി റിപ്പോർട്ട്. ഓൺസൈറ്റ് രജിസ്ട്രേഷൻ നടത്തിയവർക്കും സ്വയം രജിസ്റ്റർ ചെയ്തവർക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കോവിൻ പോർട്ടലിലെ തകരാറുകൾ മൂലം ആൾക്കൂട്ടം നിയന്ത്രിക്കാൻ ഡൽഹിയിലെ മൂൽചന്ദ് ആശുപത്രിയിൽ വാക്സിൻ രജിസ്ട്രേഷൻ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നിർത്തിവെച്ചു.കോവിൻ പോർട്ടൽ ഇടയ്ക്കിടെ തകരാറിലാവുന്നുവെന്നും ആശുപത്രി അധികൃതർ പറയുന്നു. സർക്കാർ അധികൃതർ പ്രതികരിക്കുന്നില്ലെന്ന പരാതിയും അവർ ഉന്നയിക്കുന്നുണ്ട്.