Auto
Trending

ഇന്ത്യന്‍ നിരത്തുകളില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സിട്രോണിന്റെ രണ്ടാമൻ

ഇന്ത്യയിലെ വാഹന വിപണിക്കായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഉറപ്പുനല്‍കിയിട്ടുള്ള സി3 എന്ന മിനി എസ്.യു.വി. ജൂണ്‍ മാസത്തില്‍ വിപണിയിലെത്താനൊരുങ്ങുകയാണ്.വാഹനം വരവിനൊരുങ്ങിയെന്ന സൂചനകള്‍ പുറത്തുവന്നതോടെ ഇതിനായുള്ള അനൗദ്യോഗിക ബുക്കിങ്ങ് ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ബുക്കിങ്ങ് ഇതുവരെ തുറന്നിട്ടില്ല. 10 ലക്ഷം രൂപയ്ക്കുള്ളില്‍ ലഭ്യമാകുന്ന വാഹനമായിരിക്കും സിട്രോണ്‍ സി3 എന്നാണ് അഭ്യൂഹങ്ങള്‍.2021-ന്റെ അവസാനത്തോടെയാണ് രണ്ടാമത്തെ മോഡലായി സി3 ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തിയത്. സിട്രോണ്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമായിരിക്കും സി3 എന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.സിട്രോണ്‍ പ്രാദേശികമായി നിര്‍മിച്ച കോമണ്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ (സി.എം.പി) ആയിരിക്കും സി3 എന്ന കുഞ്ഞന്‍ എസ്.യു.വിയുടെ നിര്‍മാണം. ആഗോള വിപണിയിൽ എത്തിയിട്ടുള്ള സി3-ക്ക് സമാനമായ ഡിസൈനിലായിരിക്കും ഇന്ത്യന്‍ മോഡലിലും അവലംബിക്കുക. സി5-ല്‍ നല്‍കിയിരിക്കുന്നതിന് സമാനമായ ഗ്രില്ല്, ഷാര്‍പ്പായുള്ള ഹെഡ്‌ലൈറ്റുകള്‍, വലിയ എയര്‍ഡാം, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ബമ്പര്‍, എല്‍.ഇ.ഡി. ഡി.ആര്‍.എല്‍. എന്നിവയാണ് സി3-യിലേയും ഡിസൈന്‍.ശ്രേണിയില്‍ ശക്തമായ മത്സരം കാഴ്ച വയ്ക്കുന്നതിനായി ഫീച്ചര്‍ സമ്പന്നമായായിരിക്കും അകത്തളം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. ഇരട്ട നിറങ്ങളായിരിക്കും ഇന്റീരിയറിന്റെ ഭാവം. 10 ഇഞ്ച് വലിപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍, തീര്‍ത്തും പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള എ.സി. വെന്റുകള്‍, യാത്രക്കാരെ കംഫര്‍ട്ടബിള്‍ ആക്കുന്ന സീറ്റുകള്‍, ചിട്ടയായി ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡ് എന്നിവയാണ് എന്നിവയാണ് അകത്തളത്തെ മറ്റ് ഫീച്ചറുകള്‍.ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുകയെന്നാണ് അഭ്യൂഹങ്ങള്‍.

Related Articles

Back to top button