Auto
Trending

പുതിയ മോഡലിന്റെ വരവറിയിച്ച് സിട്രോൺ

ഇന്ത്യയിലെ കുതിപ്പ് ഒരു വര്‍ഷം പിന്നിടുന്നതോടെ സി5 എയര്‍ക്രോസിന്റെ പുതിയ മോഡല്‍ എത്തിക്കാനുള്ള നീക്കത്തിലാണ് സിട്രോണ്‍.പുതിയ സി5-ന്റെ വരവ് അറിയിക്കുന്ന ടീസര്‍ വീഡിയോ സിട്രോണിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മുഖഭാവത്തില്‍ അടിമുടി മാറ്റം വരുത്തിയാണ് എത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വിദേശ വിപണിയില്‍ എത്തിയ പുതിയ സി5 എയര്‍ക്രോസിന് സമാനമായ ഡിസൈനിലായിരിക്കും ഇന്ത്യയിലെ മുഖംമിനുക്കിയ മോഡലും എത്തുകയെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.മുന്‍ മോഡലില്‍ സ്പ്ലിറ്റ് ഹെഡ്‌ലാമ്പാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ മോഡലില്‍ അത് സിംഗിള്‍ പീസ് റാപ്പ്എറൗണ്ട് ഹെഡ്‌ലാമ്പും എല്‍.ഇ.ഡി. ഡി.ആർ.എല്ലുമാണ് വന്നിട്ടുള്ളത്. ബമ്പറിലും മാറ്റം വരുത്തിയിട്ടുണ്ട്. വലിയ എയര്‍ഡാം നല്‍കിയതാണ് ലുക്കില്‍ പ്രധാനമാറ്റം നല്‍കുന്നത്. ഇതിനൊപ്പം എയറോഡൈനാമിക് ശേഷി ഉയര്‍ത്തുന്നതിനായി കൂടുതല്‍ വെന്റുകളും ഒരുക്കിയിട്ടുണ്ട്. പുതിയ അലോയിയും ടെയ്ല്‍ലാമ്പുകളും മാറ്റം പൂര്‍ണമാക്കുന്നുണ്ട്.

ഇൻഡീരിയറിലുമുണ്ട് പുതുമകള്‍. 10 ഇഞ്ച് വലിപ്പമുള്ള പുതുക്കിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ഇതിനുതാഴെയായി ഡിസൈന്‍ മാറ്റം വരുത്തിയ എയര്‍ വെന്റുകളും ഒരുക്കിയിട്ടുണ്ട്. പാഡില്‍ ഷിഫ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനം നിലനിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ കുഷ്യനിങ്ങ് നല്‍കി സീറ്റുകള്‍ ആകര്‍ഷകമാക്കിയതിനൊപ്പം ഹീറ്റിങ്ങ് കൂളിങ്ങ് സംവിധാനവും നല്‍കിയിട്ടുണ്ട്. യു.എസ്.ബി. പോര്‍ട്ടുകളും വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനവും പുതിയ സി5 എയര്‍ക്രോസിലുമുണ്ട്.2.0 ലിറ്റര്‍ ഡീഡസല്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന സി5-ന് കരുത്തേകുന്നത്. 177 ബി.എച്ച്.പിയാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍.

Related Articles

Back to top button