Auto

കാത്തിരിപ്പിന് വിരാമമിട്ട് സിട്രോണ്‍ സി3 എത്തി

ഹാച്ച്ബാക്ക്, സ്‌മോള്‍ എസ്.യു.വി. ശ്രേണികളില്‍ ഒരുപോലെ തിളങ്ങാനെത്തിയ സിട്രോണിന്റെ സി3-യുടെ വില പ്രഖ്യാപിച്ചു. അദ്ഭുതപ്പെടുത്തുന്ന വിലയിലാണ് സി3 എത്തിയിരിക്കുന്നത്. അടിസ്ഥാന മോഡലായ 1.2 ലൈവ് മോഡലിന് 5.70 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന വകഭേദമായ 1.2 ലിറ്റര്‍ ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക് ടര്‍ബോ പെട്രോള്‍ മോഡലിന് 8.05 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.അതേസമയം, ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇന്‍ഡ്രോടക്ടറി പ്രൈസാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 1.2 ഫീല്‍ വേരിയന്റിന് 6.62 ലക്ഷം, 1.2 ഫീല്‍ വൈബ് പാക്കിന് 6.77 ലക്ഷം, 1.2 ഫീല്‍ ഡ്യുവല്‍ ടോണ്‍ 6.77 ലക്ഷം, 1.2 ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക് 6.92 ലക്ഷം എന്നിങ്ങനെയാണ് മറ്റ് വേരിയന്റിന്റെ വിലകൾ.

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ മൂന്നാം തലമുറ സി3-യാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. സിട്രോണിന്റെ പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനിങ്ങാണ് സി3-യിലും നല്‍കിയിട്ടുള്ളത്. ഗ്രില്ലായി മാറുന്ന ലോഗോ, രണ്ട് ഡി.ആര്‍.എല്‍. സ്ട്രിപ്പുകള്‍, ആകര്‍ഷകമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഹാലജന്‍ ഹെഡ്ലാമ്പ്, വലിപ്പമുള്ള എയര്‍ഡാം, ഫോഗ്ലാമ്പ് എന്നിവയാണ് മുഖത്തുള്ളത്. എല്‍.ഇ.ഡി. ലൈറ്റുകളെ പൂര്‍ണമായും ഒഴിവാക്കിയാണ് ടെയ്ല്‍ലാമ്പ് ഒരുക്കിയിരിക്കുന്നത്.ലാളിത്യം നിറയുന്ന ഡിസൈനാണ് അകത്തളത്തില്‍ ഒരുങ്ങിയിരിക്കുന്നത്.10 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓറഞ്ച് ആക്‌സെന്റുകള്‍ നല്‍കിയ ഡാഷ്‌ബോര്‍ഡ്, വലിപ്പം കുറഞ്ഞ സ്റ്റിയറിങ്ങ് വീല്‍, വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഏറ്റവും മികച്ച സപ്പോര്‍ട്ട് നല്‍കുന്ന ഫാബ്രിക് സീറ്റുകള്‍ എന്നിങ്ങനെയാണ് അകത്തളം ഒരുങ്ങിയിരിക്കുന്നത്.1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് സി3 എത്തുന്നത്.

Related Articles

Back to top button