Auto
Trending

സി3-യുടെ ഇലക്ട്രിക് പതിപ്പ് എത്തിക്കാനൊരുങ്ങി സിട്രോണ്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ബ്രാന്റിലെ കുഞ്ഞന്‍ മോഡലായി കഴിഞ്ഞ ദിവസം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയ വാഹനമാണ് സി3 എന്ന ബി സെഗ്മെന്റ് ഹാച്ച്ബാക്ക്. സിട്രോണിന്റെ ഇലക്ട്രിക് വാഹനം ഈ വര്‍ഷം തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് മുമ്പുതന്നെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സി3-യെ അടിസ്ഥാനമാക്കിയായിരിക്കും ഇലക്ട്രിക് പതിപ്പ് ഒരുങ്ങുകയെന്നും വരുന്ന ഡിസംബറില്‍ തന്നെ ഈ വാഹനം പ്രദര്‍ശനത്തിനെത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നിലവിലെ സിട്രോണ്‍ സി3-ക്ക് അടിസ്ഥാനമൊരുക്കുന്ന സി.എം.പി.(കോമണ്‍ മോഡുലാന്‍ പ്ലാറ്റ്‌ഫോമം) പ്ലാറ്റ്‌ഫോമിലായിരിക്കും ഇലക്ട്രിക് പതിപ്പും ഒരുങ്ങുകയെന്നാണ് വിവരം.

പ്യൂഷോ യൂറോപ്പില്‍ എത്തിച്ചിട്ടുള്ള ഇലക്ട്രിക് വാഹനമായ ഇ-208 മോഡലിലും സി.എം.പി. മോഡുലാര്‍ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. 50 കിലോ വാട്ട് പാക്കും 136 പി.എസ്. പവറും 260 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 362 കിലോ മീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഇ-208-നുള്ളത്. ഇതേ ബാറ്ററി പാക്ക് ആയിരിക്കും സി3-യുടെ ഇലക്ട്രിക് മോഡലിലും നല്‍കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.സി3 എന്ന ഹാച്ച്ബാക്ക് മോഡലാണെങ്കിലും ഇലക്ട്രിക് പതിപ്പിലേക്ക് മാറുന്നതോടെ വിലയിലും മറ്റും ടാറ്റ ടിഗോറുമായായിരിക്കും മത്സരിക്കുകയെന്നാണ് വിവരം.

Related Articles

Back to top button