Tech
Trending

ക്രോമില്‍ പരസ്യം കാണിക്കാൻ ഇനി പുതിയ ടെക്നോളജി

ക്രോമില്‍ പരസ്യങ്ങള്‍ കാണിക്കുന്ന രീതിയില്‍ കാതലായ മാറ്റം വരുത്തി ഗൂഗിള്‍.നിലവിലുണ്ടായിരുന്ന FLoCന് (Federated Learning of Cohorts) പകരം ടോപിക്‌സ് എന്ന പേരിലുള്ള പുതിയ സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്രോം ഉപയോഗിക്കുന്നവരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള പരസ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പരസ്യദാതാക്കളെ കാണിക്കാന്‍ സഹായിക്കുന്നതാണ് ടോപിക്‌സ് എന്നാണ് ഗൂഗിള്‍ അറിയിക്കുന്നത്.ഉപഭോക്താക്കള്‍ ക്രോം ഉപയോഗിക്കുമ്പോള്‍ തന്നെ ബ്രൗസര്‍ അവരുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയും. മൂന്നാഴ്ച വരെയുള്ള ബ്രൗസിങ് ഹിസ്റ്ററി വിശകലനം ചെയ്താണ് ഓരോ വ്യക്തികളുടേയും താല്‍പര്യങ്ങള്‍ തിരിച്ചറിയുക. ആദ്യഘട്ടത്തില്‍ ഉപഭോക്താക്കളുടെ താല്‍പര്യങ്ങളെ 300 വ്യത്യസ്ത വിഷയങ്ങളായാണ് ഗൂഗിള്‍ തരംതിരിക്കുക. ഇതിന് അനുയോജ്യമായ പരസ്യങ്ങള്‍ കാണിക്കുകയും ചെയ്യും.ഭാവിയില്‍ 300 നേക്കാള്‍ കൂടുതല്‍ വിഷയങ്ങള്‍ ടോപിക്‌സില്‍ അവതരിപ്പിക്കാനും ഗൂഗിളിന് പദ്ധതിയുണ്ട്.ഗൂഗിള്‍ ഡവലപ്പര്‍മാര്‍ക്കുവേണ്ടിയുള്ള ടോപിക്‌സിന്റെ ട്രയല്‍ ഈ ഏപ്രിലിന് മുൻപ് തന്നെ ആരംഭിക്കും. ഗൂഗിള്‍ പരസ്യ ദാതാക്കള്‍ക്കും ടോപിക്‌സ് ഉപയോഗിക്കാനുള്ള അവസരം ഈ സമയം ലഭിക്കും.ഗൂഗിള്‍ ഡവലപ്പര്‍മാരില്‍ നിന്നും ഗൂഗിള്‍ പരസ്യ ദാതാക്കളില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളെകൂടി ഉള്‍പ്പെടുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും ടോപിക്‌സ് ഉപഭോക്താക്കളിലേക്ക് അന്തിമമായി എത്തുക.

Related Articles

Back to top button