Big B
Trending

ചെക്ക് ഇടപാടുകളുടെ സുരക്ഷയ്ക്കായി പോസിറ്റീവ് പേ സിസ്റ്റം

ചെക്ക് ഇടപാടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി റിസർബാങ്ക് അവതരിപ്പിച്ച പോസിറ്റീവ് പേ സിസ്റ്റം ജനുവരി ഒന്നിന് നിലവിൽ വരും. 50,000 രൂപയ്ക്ക് മുകളിൽ തുക വരുന്ന ചെക്കുകൾക്കാണ് ഈ പുതിയ സുരക്ഷാസംവിധാനം ബാധകമാവുക.ചെക്ക് ഇടപാടുകൾക്ക് ഈ സംവിധാനം ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനുണ്ട്.എന്നാൽ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന തുക വരുന്ന ചെക്കിന് സ്വമേധയ പോസിറ്റീവ് പേ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ബാങ്കുകൾ ഉടനെ പരിഗണിച്ചേക്കും.


ഉയർന്ന തുകയുള്ള ചെക്കുകൾ ബാങ്കിൽ സമർപ്പിക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ വിവരങ്ങൾ വീണ്ടും സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പാക്കിയശേഷം ക്ലിയറൻസ് നൽകുന്ന സംവിധാനമാണിത്. ഈ സംവിധാനം മുഖേന അക്കൗണ്ട് ഉടമയ്ക്ക് മൊബൈൽ ആപ്പ്, എസ് എം എസ്, എടിഎം, ഇൻറർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഏതെങ്കിലുമൊരു ഇലക്ട്രോണിക് രീതിയിലൂടെ ഉപഭോക്താവിന്റെ പേര്, തീയതി, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ വിവരങ്ങൾ ബാങ്കിന് കൈമാറാം. ശേഷം ചെക്ക് ക്ലിയറൻസിനെത്തുമ്പോൾ അക്കൗണ്ട് ഉടമ നൽകിയിരിക്കുന്ന വിവരങ്ങളുമായി ചെക്കിലെ വിവരങ്ങൾ ഒത്തുനോക്കും. ഏതെങ്കിലും രീതിയിലുള്ള പൊരുത്തക്കേടുകൾ കണ്ടെത്തിയാൽ ചെക്ക് നൽകിയ ബാങ്കിനെയും പിൻവലിക്കുന്ന ബാങ്കിനെയും സി ടി എസ് (ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം) ഈ വിവരം അറിയിക്കും.

Related Articles

Back to top button