Travel
Trending

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ മേല്‍പാലവുമായി ഇന്ത്യൻ റെയിൽവേ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ മേല്‍പാല നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ് ഇന്ത്യന്‍ റെയില്‍വേ. ജമ്മു കശ്മീരിലെ ചെനാബ് നദിക്കു കുറുകെ നിര്‍മിക്കുന്ന പാലത്തിന് ഈഫല്‍ ടവറിനേക്കാളും 35 മീറ്റര്‍ ഉയരം കൂടുതലുണ്ടാവും.കശ്മീര്‍ താഴ്‌വരയെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക്(UBSRL) പദ്ധതിയുടെ ഭാഗമായാണ് ചെനാബ് നദിക്കു കുറുകേ ഈ ഉരുക്കുപാലം ഉയരുന്നത്. നദീതടത്തില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലുള്ള ഈ പാലം യാഥാര്‍ഥ്യമാവുന്നതോടെ ഏതുകാലത്തും കശ്മീരിലേക്ക് റെയില്‍മാര്‍ഗം എത്തിച്ചേരാന്‍ സഞ്ചാരികള്‍ക്ക് സാധിക്കും.ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഈ റെയില്‍വേ പാലത്തിന്റെ നിര്‍മാണം ഈ വര്‍ഷം ഡിസംബറിലോ അടുത്തവര്‍ഷം ജനുവരിയിലോ ആണ് പൂര്‍ത്തിയാവുക. നിലവില്‍ കശ്മീര്‍ താഴ്‌വരയെ ജമ്മു അടങ്ങുന്ന ഇന്ത്യയിലെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന യാത്രാ മാര്‍ഗം ദേശീയപാത 44 ആണ്. ഈഫല്‍ ടവറിനെക്കാൾ 35 മീറ്ററും കുത്തബ് മിനാറിനെക്കാൾ 287 മീറ്ററും ഉയരക്കൂടുതൽ ഈ പാലത്തിനുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഇതുവരെ ചൈനയിലെ ബെയ്പാൻജിയാങ് നദിക്കു കുറുകെയുള്ള 275 മീറ്റർ ഉയരമുള്ള പാലമായിരുന്നു. ഇതിനെക്കാൾ 84 മീറ്റർ ഉയരത്തിലാണ് ചെനാബ് റെയിൽപ്പാലം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന ട്രെയിനുകൾ ഉൾക്കൊള്ളാൻ പാലത്തിനു കഴിയും.120 വർഷമാണ് പാലത്തിന്റെ ആയുസ്സ്. 2004ലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്.

Related Articles

Back to top button