Big B
Trending

വ്യക്തിഗത ആദായ നികുതി വ്യവസ്ഥകള്‍ ഏകീകരിച്ചേക്കും

കിഴിവുകളും ഇളവുകളും ഒഴിവാക്കി അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ ആകര്‍ഷകമാക്കാനൊരുങ്ങി സര്‍ക്കാർ.ഇളവുകളോ കിഴിവുകളോ ഇല്ലാത്ത നികുതി സംവിധാനം കൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതോടെ സങ്കീര്‍ണമായ പഴയ നികുതി വ്യവസ്ഥ അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.വ്യക്തിഗത നികുതിദായകര്‍ക്ക് കൂടുതല്‍ ഇളവ് അനുവദിച്ച് ആദായ നികുതി നിയമം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായ നികുതി കുറയ്ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്.2020-21 ബജറ്റില്‍ അവതരിപ്പിച്ച പുതിയ നികുതി വ്യവസ്ഥ ഭൂരിഭാഗംപേരും പിന്തുടരാത്ത സാഹചര്യത്തിലാണ് ധനമന്ത്രാലയം പുതിയ സാധ്യതകള്‍ തേടുന്നത്. കിഴവുകള്‍ ഒഴിവാക്കി നികുതി ബാധ്യത കുറച്ച് 2019ല്‍ കോര്‍പറേറ്റുകള്‍ക്ക് കൊണ്ടുവന്നതിന് സമാനമായ സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. പുതിയ നികുതി വ്യവസ്ഥയില്‍ 2.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് നികുതി ബാധ്യയില്ല. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷംരൂപവരെയുള്ളവര്‍ക്ക് അഞ്ചുശതമാനമാണ് നികുതി. 5 ലക്ഷം മുതല്‍ 7.5 ലക്ഷം രൂപവരെ 10ശതമാനവും 7.5 ലക്ഷം മുതല്‍ 10 ലക്ഷംവരെ 15ശതമാനവും 10 ലക്ഷം മുതല്‍ 12.5 ലക്ഷം രൂപവരെ 20 ശതമാനവും 12.5 ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെ 25ശതമാനവും അതിനുമുകളില്‍ 30ശതമാനവുമാണ് പുതിയ നികുതി വ്യവസ്ഥപ്രകാരമുള്ള ബാധ്യത.

Related Articles

Back to top button