Big B
Trending

ചൈന വളരുന്നു

കോവിഡ് വ്യാപനം ആദ്യമനുഭവിക്കുകയും എന്നാൽ ആദ്യം തിരിച്ചുവരവ് നടത്തുകയും ചെയ്ത സമ്പത്ത് വ്യവസ്ഥയാണ് ചൈനീസ് സമ്പത്ത് വ്യവസ്ഥ. ഇപ്പോൾ ആഗോള വളർച്ചയേക്കാൾ ഒരു പടി മുന്നിലെത്തി നിൽക്കുകയാണ് ചൈനീസ് സമ്പത്ത് വ്യവസ്ഥയുടെ വളർച്ച.2020 ൽ 2.3 ശതമാനത്തിന്റെ ജിഡിപി വളർച്ചയാണ് ചൈനയിൽ രേഖപ്പെടുത്തിയത്.


കഴിഞ്ഞ 45 വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ മോശം നിരക്കാണെങ്കിലും മറ്റ് സമ്പത്ത് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച കണക്കുകളാണിത്. ഇക്കഴിഞ്ഞ വർഷത്തെ ചൈനയുടെ മൊത്തം ജിഡിപി 15.42 ലക്ഷം കോടി ഡോളറാണെന്ന് നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് 2020 ന്റെ ആദ്യപാദത്തിൽ 6.8 ശതമാനത്തിന്റെ തകർച്ച നേരിട്ടെങ്കിലും പിന്നീട് ചൈനീസ് സമ്പത്ത് വ്യവസ്ഥ തിരിച്ചുവരവ് നടത്തുകയായിരുന്നു.

Related Articles

Back to top button