
ടിക്ടോക്കടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകൾക്ക് ഏർപ്പെടുത്തിയ നിരോധനം സ്ഥിരമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ് ഐ ടി മന്ത്രാലയം ആപ്പുകൾക്ക് നോട്ടീസ് നൽകിയതായി റിപ്പോർട്ട്. ആപ്പുകൾക്ക് ജൂണിൽ നിരോധനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിയമാനുസൃതമായുള്ള സ്വകാര്യതാ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഈ ആപ്പുകൾക്ക് അവസരം നൽകിയിരുന്നു.

എന്നാർ സർക്കാർ നൽകിയ ചോദ്യങ്ങൾക്ക് ഈ ആപ്പുകൾ നൽകിയ വിശദീകരണത്തിൽ സർക്കാർ തൃപ്തരല്ല. ഇതോടെയാണ് ആപ്പുകൾക്കുമേൽ ഏർപ്പെടുത്തിയ നിരോധനം സ്ഥിരമാക്കാനുള്ള നടപടി ആരംഭിച്ചത്. പോയ വർഷം ജൂണിൽ ടിക്ടോക്കുൾപ്പെടെ 59 ചൈനീസ് അപ്ലിക്കേഷനുകൾ നിരോധിച്ചതിന് പിന്നാലെ സെപ്റ്റംബറിൽ പബ്ജി മൊബൈൽ ഉൾപ്പെടെ 118 അപ്ലിക്കേഷനുകൾ കൂടി നിരോധിച്ചിരുന്നു.