Big B
Trending

ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ ഒരുങ്ങി ചൈന

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നായ ചൈന ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുന്നു. ‘ഡിജിറ്റൽ യുവാൻ’ എന്ന പേരിൽ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിയുടെ പൂർണ നിയന്ത്രണം ചൈനീസ് സെൻട്രൽ ബാങ്കിനായിരിക്കും. കയ്യിൽ കൊണ്ടുനടക്കേണ്ട എന്നതൊഴിച്ചാൽ സാധാരണ ഉപയോഗിക്കുന്ന കറൻസികളായിരിക്കും ഇവ.


ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളിൽനിന്ന് വ്യത്യസ്തമായ ഡിജിറ്റൽ കറൻസികളാണ് രാജ്യം പുറത്തിറക്കുക.2014 മുതൽ ചൈന ഡിജിറ്റൽ കറൻസികൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ രാജ്യത്ത് പ്രശസ്തിയാർജിക്കാൻ തുടങ്ങിയത്. നാല് നഗരങ്ങളിൽ നടത്തിയ പരീക്ഷണ പ്രവർത്തനങ്ങളുടെ വിജയത്തെ തുടർന്നാണ് ഡിജിറ്റൽ യുവാൻ ഔദ്യോഗികമായി ലോഞ്ച് ചെയ്യാൻ ചൈന തീരുമാനിച്ചത്. ചൈനീസ് ആപ്പുകളായ ആലി പേ, വിചാറ്റ്പേ എന്നിവ പോലെയാണ് ഡിജിറ്റൽ യുവാന്റെ പ്രവർത്തനം. ആപ്പ് ഡൗൺലോഡ് ചെയ്ത് അവരവരുടെ വാലറ്റുകളിൽ പണം സൂക്ഷിക്കാനാകും. ക്യു ആർ കോഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുകയും ചെയ്യാം.

Related Articles

Back to top button