Big B
Trending

ജൂലൈ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിമാസ പിഎഫ് വിഹിതം വർധിപ്പിച്ചേക്കും

ജൂലൈ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിമാസ പ്രൊവിഡൻറ് ഫണ്ട് (പി‌എഫ്) വിഹിതം കൂടിയേക്കും.ഡിയർനെസ് അലവൻസ് (ഡിഎ) മരവിപ്പിച്ചതിനാലാണിത്.ജൂൺ വരെ ജീവനക്കാരുടെ ശമ്പളത്തിൽ ഡിഎ ചേർക്കില്ലെന്നും കുടിശികയുള്ള ഡിഎ കൃത്യസമയത്ത് വിതരണം ചെയ്യുമെന്നും കേന്ദ്രം അറിയിച്ചു.


കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ പിടിച്ചുവച്ചിരിക്കുന്ന ഡി‌എ കുടിശ്ശിക മൂന്ന് ഗഡുക്കളായി ശമ്പളത്തിൽ ചേർക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.2020 ജനുവരി മുതൽ ജൂൺ വരെയും ജൂലൈ മുതൽ ഡിസംബർ വരെയും 2021 ജനുവരി മുതൽ ജൂൺ 20 വരെയുമാണ് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഡിഎ ചേർക്കുക എന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. അതേസമയം ഒരാളുടെ അടിസ്ഥാന ശമ്പളവും ഡിഎയും അടിസ്ഥാനമാക്കിയാണ് പ്രതിമാസ പിഎഫ് വിഹിതം കണക്കാക്കുന്നത്.അതിനാൽ കുടിശ്ശിക വർധിക്കുന്നതോടെ പ്രതിമാസ പി‌എഫ് സംഭാവനയും വർധിക്കും. ഏഴാം ശമ്പള കമ്മീഷന്റെ തീരുമാനപ്രകാരം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നൽകുന്ന ഡിഎ ആനുകൂല്യത്തിൽ കൂടുതൽ വിപുലീകരണമൊന്നും വരുത്തില്ല. പക്ഷെ ജീവനക്കാരുടെ ഡിഎയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായേക്കും.ഡിഎ വർധിക്കുന്നത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിമാസ ശമ്പള വർധനവിന് മാത്രമല്ല, അവരുടെ പ്രതിമാസ പിഎഫ് വിഹിതം വർധിക്കുന്നതിനും ഇടയാക്കും.

Related Articles

Back to top button