Tech
Trending

ഒരു മാസത്തിനകം 4ജി: ബി.എസ്.എന്‍.എലിന്റെ കരാറിന് സര്‍ക്കാര്‍ അംഗീകാരം

ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.ഇതിനായി ടിസിഎസുമായുള്ള 26,821 കോടി രൂപയുടെ കരാറിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഒരു ലക്ഷം കേന്ദ്രങ്ങളില്‍ സേവനം നല്‍കാനുള്ള പര്‍ച്ചെയ്‌സ് ഓര്‍ഡര്‍ ഉടനെ ടിസിഎസിന് നല്‍കുമെന്ന് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഓര്‍ഡര്‍ ലഭിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രധാന ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.4ജി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം ഒമ്പത് വര്‍ഷത്തെ പരിപാലനവും ടിസിഎസിനാണ്.4ജി സേവനം ആരംഭിച്ചതിനുശേഷം അടുത്തവര്‍ഷം ഓഗസ്റ്റോടെ 5ജി സേവനം തുടങ്ങാനാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ഇരു സേവനങ്ങള്‍ക്കുമള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരേ സമയംതന്നെ ഒരുക്കാനാണ് പദ്ധതി.

Related Articles

Back to top button