
ഒക്ടോബര്‍ അഞ്ച് മുതല്‍ ആപ്പ്‌സ്റ്റോര്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് ആപ്പിള്‍.ഇന്‍ ആപ്പ് പര്‍ചേസുകള്‍ക്കും ആപ്പുകള്‍ക്കുമുള്ള നിരക്കുകളാണ് വര്‍ധിക്കുക.യൂറോപ്പിലും ചില ഏഷ്യന്‍ രാജ്യങ്ങളിലും നിരക്ക് വര്‍ധനവുണ്ടാവും. യുഎസ് ഡോളറിനെതിരെ ചില കറന്‍സികള്‍ ദുര്‍ബലമായതാണ് നിരക്ക് വര്‍ധനവിന് കാരണം. യൂറോ കറന്‍സിയായി വരുന്ന എല്ലാ രാജ്യങ്ങളിലും സ്വീഡന്‍, ദക്ഷിണ കൊറിയ, ചിലി, ഈജിപ്ത്, മലേഷ്യ, പാകിസ്താന്‍, വിയറ്റ്‌നാം, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലും നിരക്ക് വര്‍ധിക്കും.മോണ്ടിനെഗ്രോ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അടിസ്ഥാന വിലയായ 0.99 യൂറോയില്‍ നിന്ന് 1.19 യൂറോ ആയി നിരക്ക് ഉയരും. ജപ്പാനില്‍ 30 ശതമാനത്തിന്റെ വര്‍ധനവുണ്ടാവും.ഇന്‍ ആപ്പ് പര്‍ചേസ് നിരക്ക് വര്‍ധിക്കുന്നതിനാല്‍ ആപ്പിനുള്ളില്‍ നടക്കുന്ന വില്‍പന നിരക്കുകളില്‍ വര്‍ധനവുണ്ടാവും. ഗെയിമുകള്‍ സോഷ്യല്‍ മീഡിയാ ആപ്പുകള്‍ എന്നിവയിലെല്ലാം ഈ വര്‍ധനവ് പ്രതിഫലിച്ചേക്കും.