Tech
Trending

കേംബ്രിഡ്ജ് അനലിറ്റിക്കക്കെതിരെ കേസ്

5.62 ലക്ഷം ഇന്ത്യൻ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക, ഗ്ലോബൽ സയൻസ് റിസർച്ച് ലിമിറ്റഡ് എന്നിവയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. വിവര ചോർച്ചയുമായി ബന്ധപ്പെട്ട് 2018ൽ നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.


പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇരു സ്ഥാപനങ്ങൾക്കുമെതിരെ ഗൂഢാലോചന, സൈബർ കുറ്റകൃത്യങ്ങൾ എന്നിങ്ങനെയാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തെ 5.62 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ഗ്ലോബൽ സയൻസ് റിസർച്ച് ലിമിറ്റഡ് നിയമവിരുദ്ധമായ ശേഖരിച്ചുവെന്നും ഇത് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി പങ്കുവെച്ചുവെന്നും ചോദ്യംചെയ്യലിൽ ഫെയ്സ്ബുക്ക് സിബിഐയോട് പറഞ്ഞു. ജനസംഖ്യാ വിവരങ്ങൾ, ലൈക്ക് ചെയ്ത പേജുകൾ, സ്വകാര്യ ചാറ്റിലെ ഉള്ളടക്കങ്ങൾ എന്നിവ ഉപഭോക്താക്കളുടെ അനുവാദമില്ലാതെ ശേഖരിച്ചിട്ടുണ്ട്. ആഗോളതലത്തിൽ 87 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങളാണ് ഈ രീതിയിൽ ശേഖരിച്ചിട്ടുള്ളത്. അക്കാദമിക ഗവേഷണ ആവശ്യങ്ങൾക്കെന്ന പേരിലാണ് ഫെയ്സ്ബുക്കുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ഗ്ലോബൽ സയൻസ് റിസർച്ച് ലിമിറ്റഡ് വിവരങ്ങൾ ശേഖരിച്ചത്. എന്നാൽ ഇവർ ഉപഭോക്താക്കളെ കുറിച്ച് അനുവാദമില്ലാതെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button