Big B
Trending

ഫോണ്‍ കോളുകള്‍ക്ക് തിരിച്ചറിയല്‍ രേഖയിലെ പേര് കാണിക്കാനൊരുങ്ങി ട്രായ്

ട്രൂകോളര്‍ ആപ്പിന് സമാനമായ പുതിയ കോളര്‍ ഐഡി സംവിധാനമൊരുക്കാനുള്ള പദ്ധതിയുമായി ട്രായ്. ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ നല്‍കിയ കെ.വൈ.സി. രേഖകളിലെ പേര് ഫോണുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ സംവിധാനത്തിനുള്ള സാധ്യതകളാണ് ട്രായ് പരിശോധിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ടെലികോം വകുപ്പ് ട്രായിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുമാസങ്ങളില്‍ തന്നെ കൂടിയാലോചനകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രായ് ചെയര്‍മാന്‍ പിഡി വഗേല പറഞ്ഞു.ട്രൂകോളറിനേക്കാള്‍ കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതായിരിക്കും പുതിയ സംവിധാനം. ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ കമ്പനികള്‍ ശേഖരിച്ച രേഖകളിലെ പേരാണ് ഇതില്‍ ഇതില്‍ കാണിക്കുക. നമ്പറിന്റെ യഥാര്‍ത്ഥ ഉടമയുടെ പേരായിരിക്കും ഇത്. ഓരോ വ്യക്തിയുടെയും ഫോണ്‍ കോണ്‍ടാക്റ്റ് ലിസ്റ്റ് മുഴുവന്‍ ശേഖരിച്ചെടുത്താണ് ട്രൂകോളര്‍ പോലുള്ള കോളര്‍ ഐഡി ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.അതേസമയം, ഈ സംവിധാനം എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും ഇപ്പോള്‍ പറയാനാവില്ല. അത്തരം ഒരു ആശയം ട്രായിയുടെ പക്കല്‍ എത്തിയിട്ടേയുള്ളൂ. അത് വികസിപ്പിച്ച് രൂപപ്പെടുത്തേണ്ടതുണ്ട്.

Related Articles

Back to top button