Tech
Trending

കോൾ റെക്കോർഡിങ് ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ

സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോൾ റെക്കോർഡിങ് ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി ഗൂഗിൾ. മെയ് 11മുതൽ പുതിയ തീരുമാനം നിലവിൽ വരുമെന്നാണ് സൂചന.മെയ് 11ന് ശേഷം ബിൽറ്റ് ഇൻ റെക്കോർഡറില്ലാത്ത ഫോണുകളിൽ കോൾ റെക്കോർഡിങ് സാധ്യമാവില്ല. പുതിയ നയപ്രകാരം കോൾ റെ​ക്കോർഡിങ് ആപുകളെ ഗൂഗ്ൾ ഇനി പ്രോത്സാഹിപ്പിക്കില്ല.തേർഡ് പാർട്ടി ആപുകൾക്ക് മാത്രമാണ് നിരോധനം വരിക. പ്ലേ സ്റ്റോറിൽ നിന്നും ഇത്തരം ആപ്പുകൾ വൈകാതെ ഒഴിവാക്കുമെന്നാണ് റിപ്പോർട്ട്.അതേസമയം, ഷവോമി, സാംസങ് പോലുള്ള ഒട്ടുമിക്ക കമ്പനികളും കോൾ റെക്കോർഡിങ് ആപ്പുകളുമായാണ് ഫോണുകൾ പുറത്തിറക്കുന്നത്. ഇത്തരം ഫോണുകളിൽ തുടർന്നും സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

Related Articles

Back to top button