Big B
Trending

ജി.എസ്.ടി വരുമാനത്തിൽ വൻ കുതിപ്പ്

ഏപ്രിൽ രേഖപ്പെടുത്തിയ റെക്കോഡ് വരുമാനത്തിനുശേഷം നവംബറിൽ ജിഎസ്ടിയിനത്തിൽ സർക്കാരിനുലഭിച്ചത് 1,31,526 കോടി രൂപ. ഇതോടെ രണ്ടാമത്തെ മാസമാണ് ജിഎസ്ടി കളക്ഷൻ 1.30 ലക്ഷംകോടി കവിയുന്നത്.ഏപ്രിലിൽ 1,39,708 കോടിയായിരുന്നു വരുമാനം. കഴിഞ്ഞ നവംബറിലെ വരുമാനത്തെ അപേക്ഷിച്ച് 25ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്. 2019-20നെ അപേക്ഷിച്ച് 27ശതമാനവും.കേന്ദ്ര ജിഎസ്ടിയിനത്തിൽ 23,978 കോടിയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 31,127 കോടിയും സംയോജിത ജിഎസ്ടിയായി 66,815 കോടി രൂപയുമാണ് നവംബറിൽ ലഭിച്ചത്. നവംബറിൽ ഇറക്കുമതിയിൽനിന്നുള്ള വരുമാനം 43ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള വരുമാനത്തിലാകട്ടെ വർധന 20ശതമാനവുമാണ്.സമ്പദ് വ്യവസ്ഥയുടെ തരിച്ചുവരവിന്റെ ശക്തമായ തെളിവാണ് ജിഎസ്ടി വരുമാനത്തിലെ വർധനവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നടപ്പാക്കിയ പരിഷ്കാരങ്ങളുടെയും നയങ്ങളുടെയും ഭരണപരമായ നടപടികളുടെയും ഫലമാണ് ജിഎസ്ടി വരുമാനത്തിൽ വർധനവുണ്ടായതെന്നും മന്ത്രാലയം പറയുന്നു.ജിഎസ്ടി നടപ്പാക്കിയശേഷം ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷനാണ് നവംബറിലേത്. ജിഎസ്ടി നഷ്ടപരിഹാര ഇനത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 17,000 കോടി അനുവദിക്കുകയുംചെയ്തു.

Related Articles

Back to top button