
ട്രായ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇക്കഴിഞ്ഞ ഡിസംബറിലും ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ള കോൾ സേവനങ്ങൾ നൽകിയത് വോഡഫോൺ ഐഡിയ. ഒന്നുമുതൽ അഞ്ചുവരെയുള്ള ഇൻഡോർ, ഔട്ട്ഡോർ കോൾ നിലവാരത്തിന് ശരാശരി 4.8 റേറ്റിംഗാണ് ഡിസംബറിൽ ഐഡിയയ്ക്ക് ലഭിച്ചത്.

തൃപ്തികരമായ സേവനത്തിന് 95.95% റേറ്റിംഗും ഡിസംബർ ലഭിച്ചതായി ഐഡിയ അറിയിച്ചു. ഇൻഡോർ, ഔട്ട്ഡോർ സ്കൂളുകൾക്ക് നവംബറിൽ യഥാക്രമം 4.9, 4.8 റൈറ്റിങാണ് ഐഡിയ നേടിയത്. ശരാശരി 4.3 വോയിസ് ക്വാളിറ്റി റേറ്റിംഗും 85.05 ശതമാനം തൃപ്തികരമായ റേറ്റിംഗും നേടി വോഡഫോൺ ട്രായ് ചാർട്ടുകളിൽ രണ്ടാം സ്ഥാനം വീണ്ടും നിലനിർത്തി. ഈ രംഗത്ത് വോഡഫോണും ഐഡിയയും മാത്രമാണ് തുടർച്ചയായ് രണ്ടു മാസവും റേറ്റിങ്ങിൽ 4 നു മുകളിൽ സ്കോർ ചെയ്യുന്നത്. ഇരുകമ്പനികളും ലയിച്ചെങ്കിലും ട്രായ് ഇപ്പോഴും ഇരു കമ്പനികളുടെയും കണക്കുകൾ വെവേറെയായാണ് പുറത്തുവിടുന്നത്. ഇന്ത്യയിലുടനീളമുള്ള മൊബൈൽ ഉപഭോക്താക്കളുടെ ട്രായ് മൈകോൾ അപ്ലിക്കേഷന്റെ ഉപയോഗം അടിസ്ഥാനമാക്കിയുള്ളതാണ് ഈ മൈകോൾ പോർട്ടലിലെ ഡാറ്റ. ഉപഭോക്താക്കൾ ഈ ആപ്ലിക്കേഷനിൽ നൽകുന്ന വോയിസ് കോൾ ഗുണനിലവാരവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണിത്.