Auto
Trending

ഇലക്ട്രിക്കില്‍ ആഡംബര തുടക്കത്തിനൊരുങ്ങി കിയ

കിയ ഇന്ത്യയുടെ ആദ്യ ഇലക്ട്രിക് മോഡലാകുന്ന ഇ.വി.6 മേയ് മാസത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കിയായിരിക്കും ഈ വാഹനത്തിന്റെ വില്‍പ്പനയെന്ഇലക്ട്രിക് വാഹനമെന്ന ഖ്യാതിയിലാണ് ഇ.വി.6 ഒരുങ്ങിയിട്ടുള്ളത്.കിയയുടെ പുതിയ ഡിസൈന്‍ ഫിലോസഫിയായ ഓപ്പോസിറ്റ്സ് യുണൈറ്റഡ് അനുസരിച്ച് ഒരുങ്ങിയിട്ടുള്ള ഈ വാഹനം കാഴ്ചയില്‍ ആഡംബര ക്രോസ് ഓവര്‍ മോഡലുകള്‍ക്ക് സമാനമാണ്. കാഴ്ചയില്‍ ഏറെ ആകര്‍ഷകമായ ഈ വാഹനത്തിന് കിയ വികസിപ്പിച്ച പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോമാണ് അടിസ്ഥാനമൊരുക്കുന്നത്. ഓപ്പോസിറ്റ് യുണൈറ്റഡ് ഫിലോസഫിയില്‍ ഒരുങ്ങിയിട്ടുള്ള ആദ്യ ഇലക്ട്രിക് വാഹനമാണ് ഇ.വി.6 എന്നാണ് വിവരം.ടൈഗര്‍ ഫെയ്‌സ് ഡിസൈന്‍ എന്നാണ് നിര്‍മാതാക്കള്‍ ഈ വാഹനത്തിന്റെ മുന്‍വശത്തെ വിശേഷിപ്പിക്കുന്നത്. ഷാര്‍പ്പ് ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, സ്ലീക്ക് ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ നിറത്തിലുള്ള വലിയ ബമ്പര്‍. ചെറിയ ഗ്രില്ല്, വലിയ എയര്‍ഡാം എന്നിവയാണ് മുഖഭാവത്തെ ആകര്‍ഷകമാക്കുന്നത്. എയറോ ഡൈനാമിക കപ്പാസിറ്റി ഉയര്‍ത്തുന്ന രീതിയിലാണ് ഡിസൈനിങ്ങ് നിര്‍വഹിച്ചിട്ടുള്ളത്.പ്രീമിയം വാഹനങ്ങളെ വെല്ലുന്ന സ്‌റ്റൈലാണ് പിന്‍ഭാഗത്ത് ഒരുക്കിയിട്ടുള്ളത്. അല്‍പ്പം പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഹാച്ച്ഡോര്‍, ഹാച്ച്‌ഡോറില്‍ ഉടനീളമെത്തുന്ന ആര്‍ച്ച് ഷേപ്പില്‍ നല്‍കിയിട്ടുള്ള ടെയ്ല്‍ലൈറ്റ്, ബൂട്ടില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, പുതിയ കിയ ബാഡ്ജിങ്ങ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ എന്നിവയാണ് പിന്‍വശത്തെ സ്‌റ്റൈലിഷാക്കുന്നത്. അഞ്ച് സ്പോക്ക് ഡ്യുവല്‍ ടോണ്‍ അലോയി വീലുകളാണ് ഈ വാഹനത്തിന്റെ മറ്റൊരു സൗന്ദര്യം.സമാനതകളില്ലാത്ത ആഡംബരത്തിലാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. വലിയ എച്ച്.ഡി. ഓഡിയോ-വിഷ്വല്‍-നാവിഗേഷന്‍ സ്‌ക്രീന്‍, ഫ്ളോട്ടിങ്ങ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ടൂ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വിശാലമായ സ്റ്റോറേജ് സ്പേസ്, ലെതര്‍ ആവരണമുള്ള സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിന് ആഡംബര ഭാവം നല്‍കുന്നത്. കോക്പിറ്റ് മാതൃകയാണ് അകത്തളത്തിനുള്ളത്. മെക്കാനിക്കല്‍ ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

Related Articles

Back to top button