Big B

കുറ്റ്യാടിയുടെ ആഘോഷങ്ങളിൽ തരംഗം തീർത്ത് cake.rest.

കുറ്റ്യാടിയിലെ കേക്ക് വിപണിയിൽ വേറിട്ട സാന്നിധ്യമായി മാറുകയാണ് cake.rest എന്ന സംരംഭവും അതിന് പിന്നിൽ പ്രവർത്തിക്കുന്ന ആറ്‌ യുവാക്കളും. കേക്ക് വിളമ്പാത്ത ആഘോഷങ്ങൾ അന്യമാകുന്ന ഇക്കാലത്ത്, അതിലെ സാധ്യതകളെ തിരിച്ചറിഞ്ഞ് ഒരുക്കിയ പുത്തൻ സംരഭമാണ് cake.rest. ലോക്ക്ഡൗണിൽപെട്ട് കരിയർ ചോദ്യ ചിഹ്നമായി നിന്ന കാലത്താണ് കുറ്റ്യാടി സ്വദേശികളായ ആയുഷ് രവീന്ദ്രൻ, ഇജാസ് അഹമ്മദ്, മുഹമ്മദ് റിഷാൽ, അൽതാഫ് അരീക്കര, ജാസിത് ജാബിർ, സൈദ് മുഹമ്മദ് ഷാമിൽ എന്നിവർ ചേർന്ന് cake.rest എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. ആത്മവിശ്വാസത്തോടൊപ്പം സൗഹൃദത്തിന്റെ കെട്ടുറപ്പും മാത്രമായിരുന്നു ഇവരുടെ മുതൽ കൂട്ട്. തങ്ങളുടെ നാട്ടിലുള്ളവർക്ക് അവരുടെ ആഘോഷങ്ങളിൽ മധുരം നിറയ്ക്കാൻ ഗുണമേന്മയുള്ള, കസ്റ്റംമയ്‌സ്ഡ് കേക്കുകൾ ലഭ്യമാക്കിയാലോ” എന്ന ചിന്തയാണ് ഈ ചെറുപ്പക്കാർക്ക് പുത്തൻ ബിസിനസ് ആശയമായി മാറിയത്. ഇന്ന് രുചിയിലും ഗുണ മേന്മയിലും വിട്ടുവീഴ്ചക്ക് തയ്യാറാവാത്ത cake.rest കേക്കുകൾക്ക് ഒരു ജില്ല മുഴുവൻ ആരാധകരാണ്.

2020 സെപ്റ്റംബർ 26 ന് കുറ്റ്യാടിയിലാണ് cake.rest ന്റെ ആരംഭം. ശേഷം ഒരു കമ്പനിയായി രജിസ്റ്റർ ചെയ്ത cake.rest നിലവിൽ live കേക്കുകൾ, കസ്റ്റമൈസ്ഡ് കേക്കുകൾ, പേസ്ട്രികൾ, മധുരപലഹാരങ്ങൾ, വെഡിങ് കേക്കുകൾ, പിറന്നാൾ മറ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട കേക്കുകൾ എന്നിവ കസ്റ്റമേഴ്സിന് അവരുടെ ആവശ്യാനുസരണം നൽകി വരുന്നു. സുഹൃത്തുക്കളിൽ നിന്നും, ബന്ധുക്കളിൽ നിന്നും, നാട്ടുകാരിൽ നിന്നുമുള്ള അപ്രതീക്ഷിത സ്വീകാര്യത അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകി. തുടർന്ന് ഒന്നുകൂടി വിപുലമാക്കി കൊണ്ട് cake.rest ന്റെ രണ്ടാമത്തെ ഔട്ട്ലെറ്റ് തൊട്ടടുത്ത വർഷം തന്നെ അടുത്ത പ്രദേശമായ പേരാമ്പ്രയിൽ ആരംഭിച്ചു . ആഘോഷങ്ങളിൽ തരംഗമായി കേക്ക് ന്റെ സ്വീകാര്യത cake. rest ന് വമ്പിച്ച വിജയം നേടി കൊടുത്തെന്ന് മാത്രമല്ല cake. rest എന്നൊരു പുത്തൻ ബ്രാൻഡിന് തന്നെ രൂപം കൊടുത്തു.

രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ജനങ്ങൾക്കിടയിലേക്ക് എത്താനും, 10,000 ലധികം ഓർഡറുകൾ വിജയകരമായി പൂർത്തിയാക്കാനും കഴിഞ്ഞു എന്നത് cake. rest ന്റെ വലിയ വിജയമാണ്. കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങിയ സ്ഥാപനം, ഇന്ന് ഒന്നരകോടിയിലധികം വിറ്റു വരവുള്ള കമ്പനിയായി വളർന്നു. വരും വർഷങ്ങളിൽ കമ്പനി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും, സ്വന്തമായ ഒരു പ്രൊഡക്ട് യൂണിറ്റ് സ്ഥാപിക്കാനും cake. rest പദ്ധതിയിടുന്നു.

കുറഞ്ഞ ചിലവിൽ ലാഭകരമായ ബിസിനസ്സിലൂടെ പുത്തൻ സംരംഭകർക്ക് cake.rest ന്റെ പങ്കാളികളാവാൻ അവസരമൊരുക്കുക എന്നതാണ് കോഴിക്കോടിന്റെ സ്വന്തം ബേക്കർമാരുടെ ഭാവി പരിപാടി!

For Franchise Enquiry Call: 9496952004

Related Articles

Back to top button