
കെയിൻ എനർജിയുമായി ബന്ധപ്പെട്ട കേസിൽ അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യക്ക് തിരിച്ചടി. കെയിൻ എനർജിയ്ക്ക് അനുകൂലമായി അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയുടെ വിധി പ്രസ്താവിച്ചു. യുകെയിലെ പ്രമുഖ ഓയിൽ കമ്പനിയായ കെയിൻ എനർജിക്ക് 8,000 കോടി രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വോഡഫോൺ കേസിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നികുതി സംബന്ധിച്ച ഈ കേസിലും ഇന്ത്യ തിരിച്ചടി നേരിടുന്നത്. 2015 ലാണ് ഈ കേസ് സംബന്ധിച്ച നിയമപോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യയിലെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011 ൽ വേദന്തയ്ക്ക് വിറ്റിരുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തെ തുടർന്ന് കമ്പനിയുടെ ബാക്കിവരുന്ന 10 ശതമാനം ഓഹരികൾ സർക്കാർ പിടിച്ചെടുക്കുകയും അതിൻറെ ലാഭവിഹിതമായി വേദന നൽകിയ തുക തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഈ നടപടിയാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോടതിയിൽ കെയിൻ എനർജി ചോദ്യം ചെയ്തത്.