Tech
Trending

സ്മാർട്ട് ടിവിക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്

ദീപാവലി വില്പനയുടെ ഭാഗമായി സ്മാർട്ട് ടിവികൾക്ക് മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട്. നവംബർ 8 മുതൽ 13 വരെ നടക്കുന്ന ഈ ദീപാവലി വിൽപ്പനയിൽ ടിവി, വീട്ടുപകരണങ്ങൾ തുടങ്ങിയ വിഭാഗങ്ങളിൽ 80 ശതമാനം വരെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ഞൂറിൽപരം ബ്രാൻഡുകളുടെ ടിവികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്.


കിഴിവിന് പുറമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കുമേൽ 10% ഇൻസ്റ്റാൾമെൻറ് ക്യാഷ് ബാക്കും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്. നോ കോസ്റ്റ് ഇഎംഐ, ഫ്രീ ഇൻസ്റ്റാളേഷൻ, മൂന്നു വർഷത്തെ കമ്പ്ലീറ്റ് ടിവി പ്രൊട്ടക്ഷൻ തുടങ്ങിയവയും കമ്പനി ഓഫർ ചെയ്യുന്നു. ക്യൂഎൽഇഡി, ആൻഡ്രോയ്ഡ് എൽഇഡി, സോണി ബ്രാവിയ, എംഐ ടിവി തുടങ്ങിയവയാണ് ഉപഭോക്താക്കൾ പ്രധാനമായും തിരയുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. റിയൽമി,എംഐ, സോണി, മൈക്രോമാക്സ്, സാംസങ്, എൽജി തുടങ്ങിയ ബ്രാൻഡുകളാ പ്രധാനമായും വമ്പൻ ഓഫറുകൾ നൽകുന്നത്.
ആക്സിസ് ബാങ്ക്, സിറ്റി, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഷോപ്പിങ് ചെയ്യുമ്പോൾ 10 ശതമാനം ഇൻസ്റ്റൻറ് കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫറിന്റെ ഭാഗമായാണ് ഈ 10% കിഴിവ് ലഭിക്കുക.

Related Articles

Back to top button