Tech
Trending

എല്ലാ ഉപകരണങ്ങളിലും ടൈപ്പ് സി ചാര്‍ജിങ് നിര്‍ബന്ധമാക്കി യൂറോപ്പ്

2024 അവസാനത്തോടെ ഐഫോണുകള്‍, എയര്‍പോഡുകള്‍ ഉള്‍പ്പടെ എല്ലാ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉല്പന്നങ്ങളിലും യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധിതമാക്കുന്ന പ്രമേയം യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കി.2024 അവസാനത്തോടെ യൂറോപ്യന്‍ യൂണിയനില്‍ വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും ടാബ് ലെറ്റുകളിലും ക്യാമറകളിലും ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ട് ആയിരിക്കും. 2026 മുതല്‍ ഈ നിബന്ധന ലാപ്‌ടോപ്പുകള്‍ക്കും ബാധകമാകും.ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഈ നിയമമെന്ന് പാര്‍ലമെന്റ് പറഞ്ഞു.ഇതോടുകൂടി ഉപഭോക്താക്കള്‍ക്ക് അവരുടെ ഉപകരണങ്ങള്‍ക്കെല്ലാം കൂടി ഒരു ചാര്‍ജര്‍ തന്നെ ഉപയോഗിച്ചാല്‍ മതിയാവും.100 വാട്‌സ് വരെ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഗെയിമിങ് കണ്‍സോളുകള്‍, ടാബ് ലെറ്റുകള്‍, ഫോണുകള്‍, ഹെഡ്‌ഫോണുകള്‍, ഹെഡ്‌സെറ്റുകള്‍, ഡിജിറ്റല്‍ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയ്‌ക്കെല്ലാം യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട് ആയിരിക്കും. അതിവേഗ ചാര്‍ജിങ് പിന്തുണയ്ക്കുന്ന എല്ലാ ഉപകരണങ്ങൾക്കും ഇതോടെ ഒരേ ചാര്‍ജിങ് വേഗമായിരിക്കും ഉണ്ടാവുക.

Related Articles

Back to top button