Startup
Trending

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്റ്റാര്‍ട്ടപ്പായി ബൈജൂസ്

രാജ്യം ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് പൂര്‍ണമായും ചുവടുവയ്ക്കും മുമ്പ് തന്നെ ഈ രംഗത്തെ സാധ്യതകൾ തിരിച്ചറിഞ്ഞ് എഡ്ടെക്ക് സംരംഭം വികസിപ്പിച്ച വ്യക്തിയാണ് ബൈജൂ രവീന്ദ്രൻ. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പിൻെറ ഉടമ. 1,650 കോടി ഡോളര്‍ മൂല്യമുള്ള വൻകിട കമ്പനിയായി ഒരു ലേണിങ് ആപ്പ് വളര്‍ന്നു.അവസാനമായി 350 ദശലക്ഷം ഡോളറിൻെറ നിക്ഷേപം എത്തിയതാണ് ബൈജൂസിനെ ഇന്ത്യൻ സ്റ്റാര്‍ട്ടപ്പുകളിൽ ഒന്നാമത് എത്തിച്ചത്. മൊത്തം മൂല്യത്തിൽ പേടിഎമ്മിനെ മറികടന്നിരിക്കുകയാണ് കമ്പനി. 1600 കോടി രൂപയാണ് പേടിഎമ്മിൻെറ മൂല്യം.

BANGALORE, INDIA FEBRUARY 21, 2017: Byju Raveendran, Founder and CEO of BYJU’S learning app chat, photographed during an interview with Mint. (Photo by Hemant Mishra/Mint via Getty Images)


ബിസിനസിൽ യാതൊരു പരിചയവുമില്ലാതെ ഈ രംഗത്തെത്തി വിശാലമായ എഡ്ടെക്ക് ലോകം തന്നെ കീഴടക്കിയ സംരംഭകൾ,. ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാകുന്നതിന് മുമ്പ് ലോകത്തെ ഏറ്റവും മൂല്യമേറിയ എഡ്‍ടെക്ക് കമ്പനി എന്ന നേട്ടം കൈവരിച്ചിരുന്നു. ഇന്ത്യയിൽ ഓൺലൈൻ ക്ലാസുകൾ സജീവമല്ലാത്ത കാലത്ത് തന്നെ സാങ്കേതിക വിദ്യയുടെ കൂട്ടുപിടിച്ച് ഓൺലൈൻ ട്യൂഷൻെറ സാധ്യതകൾ പ്രയോജനപ്പെടുത്തി എന്നതാണ് ബൈജൂരവീന്ദ്രൻെറ നേട്ടം.ബൈജൂ രവീന്ദ്രനും ദിവ്യ ഗോകുൽനാഥും ചേര്‍ന്ന് 2011-ൽ ആണ് ആപ്പ് വികസിപ്പിക്കുന്നത്.

Related Articles

Back to top button