
ലോകത്തെ വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി വൻ വിദേശനിക്ഷേപം വീണ്ടും സമാഹരിക്കുകയാണ് മലയാളിയായ ബൈജു രവീന്ദ്രൻ നയിക്കുന്ന ഇ- ലേണിങ് കമ്പനി ബൈജൂസ്. ഏകദേശം 1483 കൂടി രൂപ(20 കോടി ഡോളർ) ആണ് വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി ബൈജുസ് സമാഹരിച്ചിരിക്കുന്നത്.

ബൈജൂസ് 1200 കോടി ഡോളർ(ഏകദേശം 89,000 കോടി രൂപ) മൂല്യമുണ്ടെന്ന് കണക്കാക്കിയാണ് പുതിയ നിക്ഷേപം. രണ്ടുമാസം മുൻപ് സമാനമായ രീതിയിൽ 3672 കോടി ഡോളർ കമ്പനി സമാഹരിച്ചിരുന്നു. പ്രൈവറ്റ് ഇക്വിറ്റി കമ്പനികളായ ബ്ലാക്ക് റോക്ക്, ടി റോവ്പ്രൈസ് എന്നിവർ പുതിയ നിക്ഷേപകരുടെ കൂട്ടത്തിലുണ്ടെന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങളൊന്നും ബൈജൂസ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.