Big B
Trending

രണ്ടാംതരംഗം സമ്പദ്ഘടനയെ അധികം ബാധിക്കില്ലെന്ന് ധനമന്ത്രാലയം

കോവിഡിന്റെ രണ്ടാംതരംഗം സമ്പദ്ഘടനയെ പിടിച്ചുലക്കാതെ കടന്നുപോകുമെന്ന് കേന്ദ്ര ധനമന്ത്രാലയം. ഏപ്രിൽ മാസത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് മന്ത്രാലയത്തിന്റെ നിരീക്ഷണം.അതേസമയം, കോവിഡിന്റെ രണ്ടാംവ്യാപനം 2021-22 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും. കഴിഞ്ഞ വർഷത്തെ കോവിഡ് വ്യാപനത്തിൽ സമ്പദ്ഘടന അപ്പാടെ തകർച്ചയുടെവക്കിലായിരുന്നു. സാമ്പത്തികപ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ചതോടെയാണ് സർക്കാരിന്റെ ധനസ്ഥിതി മെച്ചപ്പെട്ടതെന്നും റിപ്പോർട്ട് പറയുന്നു.


2020-21ലെ അറ്റ പരോക്ഷനികുതി പിരിവ് പുതുക്കിയ മതിപ്പിനേക്കാൾ 8.2ശതമാനം അധികമായിരുന്നു. 2019-20ലെ വരുമാനത്തേക്കാൾ 12.3ശതമാനം അധികവുമാണ് നേടാനായത്.കഴിഞ്ഞ ആറുമാസമായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരുലക്ഷംകോടി രൂപയിലധികമാണ്. ഏപ്രിലിൽ റെക്കോഡ് വരുമാനമായ 1.41 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. നിരന്തരമായ സാമ്പത്തിക വീണ്ടെടുക്കലിന്റെ ഉദാഹരണമാണിതെന്നാണ് ധനമന്ത്രാലയത്തിന്റെ വിലയിരുത്തൽ.കയറ്റുമതിയാകട്ടെ 2020നേക്കാൾ 197 ശതമാനവും 2019നേക്കാൾ 16ശതമാനവും വർധിച്ചു. രാജ്യത്ത് നിർമിക്കുന്നതിന് പ്രോത്സാഹനം നൽകുന്നതിനായി അവതരിപ്പിച്ച പിഎൽഐ സ്കീമിന്റെ ഗുണം ഭാവിയിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്നുതിനും സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കുന്നതിലും വാക്സിന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് വിലയിരുത്തിയ മന്ത്രാലയം ഇക്കാര്യത്തിൽ ആഗോള സഹകരണം ആവശ്യപ്പെടുകയുംചെയ്തിട്ടുണ്ട്.

Related Articles

Back to top button